മനസ്സ് തുറന്ന് സംവദിക്കാൻ ആവേശത്തോടെ കാത്തിരിക്കുന്നു, അണ്ണാമലൈ ബിജെപി വിടുമോ?; ഇന്ന് നിലപാട് പ്രഖ്യാപിക്കും,

ചെന്നൈ: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഇന്ന് നിലപാട് പ്രഖ്യാപിക്കും.

വെള്ളിയാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കുമെന്നാണ് അണ്ണാമലൈ അറിയിച്ചിട്ടുള്ളത്. ബിജെപി ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്‌സിലൂടെയാണ് അണ്ണാമലൈ ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്, എന്റെ ആശയങ്ങൾ പങ്കുവെക്കാനും മനസ്സ് തുറന്ന് സംവദിക്കാനും ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു'. എന്നാണ് അണ്ണാമലൈ എക്‌സിൽ കുറിച്ചത്. ബിജെപി വിടുന്ന അണ്ണാമലൈ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. അണ്ണാമലൈയെ അനുനയിപ്പിക്കാൻ ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചർച്ച നടത്തിയിരുന്നു

അതേസമയം, അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹം ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തള്ളി. അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചിട്ടില്ലെന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് നേതാക്കളോട് ആരോടും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കിംവദന്തികളാണെന്നും നാ​ഗേന്ദ്രൻ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !