ചെന്നൈ: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഇന്ന് നിലപാട് പ്രഖ്യാപിക്കും.
വെള്ളിയാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിക്കുമെന്നാണ് അണ്ണാമലൈ അറിയിച്ചിട്ടുള്ളത്. ബിജെപി ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്‌സിലൂടെയാണ് അണ്ണാമലൈ ഇക്കാര്യം അറിയിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്, എന്റെ ആശയങ്ങൾ പങ്കുവെക്കാനും മനസ്സ് തുറന്ന് സംവദിക്കാനും ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു'. എന്നാണ് അണ്ണാമലൈ എക്‌സിൽ കുറിച്ചത്. ബിജെപി വിടുന്ന അണ്ണാമലൈ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. അണ്ണാമലൈയെ അനുനയിപ്പിക്കാൻ ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചർച്ച നടത്തിയിരുന്നു
അതേസമയം, അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹം ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തള്ളി. അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചിട്ടില്ലെന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് നേതാക്കളോട് ആരോടും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കിംവദന്തികളാണെന്നും നാഗേന്ദ്രൻ അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.