കൊച്ചി: മോഹൻലാല്‍ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നെടുങ്കണ്ടം മിറക്കിള്‍ എന്നു പേരിട്ടു. ആസിഫ് അലി ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന താരം.
ശ്യാം പുഷ്‌കരൻ രചന നിർവഹിക്കുന്നു. ഷൈജു ഖാലിദ് ആണ് ക്യാമറ. ഇടുക്കി, നെടുങ്കണ്ടം, ഉടുമ്പൻചോല എന്നിവിടങ്ങളില്‍ ചിത്രീകരണം ഉണ്ടെന്ന് അറിയുന്നു. മലൈക്കോട്ടൈ വാലിബൻ, ദാവീദ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ജോണ്‍ ആൻഡ് മേരി ക്രിയേഷൻസിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് നിർമ്മാണം. താരനിർണയം പൂർത്തിയായിവരുന്നു. ഇതാദ്യമായാണ് മോഹൻലാലും ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഒരുമിക്കുന്നത്.അതേസമയം തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തില്‍ അഭിനയിക്കുകയാണ് മോഹൻലാല്‍. മീര ജാസ്മിൻ ആണ് നായിക.രതീഷ് രവി രചന നിർവഹിക്കുന്ന ചിത്രത്തില്‍ മുകേഷ്, ജഗദീഷ്, ലാലു അലക്സ്, മനോജ് കെ. ജയൻ, ബിനുപപ്പു, ഇർഷാദ്, ഭാമ അരുണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആണ് നിർമ്മാണം.
ഒക്ടോബറില്‍ പൂജ റിലീസായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാല്‍ മുഴുനീള പൊലീസ് വേഷത്തില്‍ എത്തുന്നു. തരുണ്‍ മൂർത്തി ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലാണ് മോഹൻലാല്‍ അഭിനയിക്കുക.ഹൃദയപൂർവ്വത്തിനുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് 20ന് തിരുവല്ലയില്‍ ആരംഭിക്കും. ചങ്ങനാശേരി ആണ് മറ്രൊലു ലൊക്കേഷൻ. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
ഡിസംബറില്‍ പ്രിയദർശന്റെ ചിത്രത്തില്‍ മോഹൻലാല്‍ അഭിനയിക്കും. പ്രിയദർശന്റെ 100 -ാം ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ്. ഓണം റിലീസായി ഒരുങ്ങുന്ന തുടക്കം, ഖലീഫ, എന്നീ ചിത്രങ്ങളില്‍ മോഹൻലാല്‍ അതിഥി താരമായി എത്തുന്നു.അന്യ ഭാഷാ ചിത്രങ്ങളായ ജയിലർ 2 , ഹൈവാൻ എന്നീ ചിത്രങ്ങളിലും അതിഥി വേഷത്തില്‍ ഈ വർഷം എത്തും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.