തിരുവനന്തപുരം: നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായവുമായി കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് .
മന്ത്രി തന്റെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബേക്കറി ജംഗ്ഷനിൽ വെച്ച് ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ കാർ നിർത്തി അപകടത്തിൽപ്പെട്ട യുവാവിന്റെ അടുത്തെത്തിയ അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു റോഡിൽ പരിക്കേറ്റു കിടന്നയാളെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുന്നതിനാവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഉറപ്പാക്കിയാണ് മന്ത്രി മടങ്ങിയത്. പരിക്കേറ്റ യുവാവിനെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല.തലസ്ഥാനത്ത് വാഹനാപകടം; പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് രക്ഷകനായി കൃഷിമന്ത്രി ടി സിദ്ദിഖ്,
0
വെള്ളിയാഴ്ച, ജൂൺ 05, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.