കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട അമ്മയും മകനും മരിച്ചു, 7 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട അമ്മയും മകനും മരിച്ചു. അമ്മക്കൊപ്പം ഒഴുക്കില്‍പെട്ട ഏഴ് വയസുകാരൻ ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തി.

കൈതേരിമുക്ക് സ്വദേശി രമ്യയും മകനുമാണ് ഒഴുക്കില്‍പെട്ടത്. തുണിയലക്കാൻ പുഴയില്‍ പോയ സമയത്താണ് അപകടമുണ്ടായത്. കാല്‍വഴുതി പുഴയിലേക്ക് വീണ ശിവനന്ദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ രമ്യയും ഒഴുക്കില്‍പെടുകയായിരുന്നു. 

രമ്യയെ നാട്ടുകാരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

തോട്ടത്താംകണ്ടി ഭാഗത്താണ് രമ്യയും കുഞ്ഞും ഒഴുക്കില്‍പ്പെട്ടത്. മകനൊപ്പം തുണിയലക്കാൻ വേണ്ടി പുഴയിലേക്ക് പോയതാണ് രമ്യ. മകൻ കാല്‍വഴുതി പുഴയിലേക്ക് വീഴുകയും കു‍ഞ്ഞിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !