മുംബൈ: മൂന്നാം വിവാഹത്തിനൊരുങ്ങി ആമിർ ഖാൻ. കാമുകളി ഗൗരി സ്‌പരത്തുമായി നിയമപരമായി വിവാഹത്തിനാണ് താരം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകള്‍.
ജൂലൈ 5 ന് ആമിറിന്റെ വീട്ടില്‍ വച്ചായിരിക്കും വിവാഹമെന്നാണ് സൂചനകള്‍. തന്റെ അറുപതാം ജന്മദിനത്തില്‍ കാമുകിയെ ആമിർഖാൻ പരിചയപ്പെടുത്തിരുന്നു. ഒരു വർഷത്തോളമായി ഇരുവരും ലിവിങ് ടുഗെദർ ആയിരുന്നു.ആഡംബരപൂർണമായ ഒരു ആഘോഷം തിരഞ്ഞെടുക്കുന്നതിനുപകരം, ആമിറും ഗൗരിയും വീട്ടില്‍ ലളിതവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ഉള്‍പ്പെടുന്ന ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്.
ഗൗരിയും ആമിർ ഖാനും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ആമിർ- ഗൗരി ബന്ധം വാർത്തകള്‍;ഇത് നിറയാൻ തടുങ്ങിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോള്‍ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോള്‍ ഒന്നര വർഷമായി പ്രണയത്തിലാണെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്റെ മുൻ ഭാര്യമാരായ റീന ദത്ത, കിരണ്‍ റാവു എന്നിവരുമായി ഊഷ്മളമായ ബന്ധം തുടർന്നുകൊണ്ടുപോകുന്നതിന് ആമിർ ഖാൻ പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അതേസമയം സിത്താരെ സമീൻ പർ എന്ന ചിത്രമായിരുന്നു ആമിറിന്റെതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 2028ലെ സ്‍പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ബോളിവുഡ് റീമേക്കായാണ് ചിത്രമെത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.