ജില്ലാ ജയിലില്‍ കൈയാങ്കളി, ജാമ്യം കിട്ടിയ യുവതിയെ ഇറക്കാനെത്തിയ അഭിഭാഷകക്ക് ബന്ധുക്കളുടെ മര്‍ദ്ദനമെന്ന് പരാതി

ജില്ലാ ജയിലില്‍ കൈയാങ്കളി, ജാമ്യം കിട്ടിയ യുവതിയെ ഇറക്കാനെത്തിയ അഭിഭാഷകക്ക് ബന്ധുക്കളുടെ മര്‍ദ്ദനമെന്ന് പരാതി

പാലക്കാട്: പാലക്കാട്‌ ജില്ലാ ജയിലിനുള്ളില്‍ കൈയാങ്കളി. ജാമ്യം കിട്ടിയ കക്ഷിയെ ജയിലില്‍ നിന്നിറക്കാൻ എത്തിയ അഭിഭാഷകയ്ക്ക് മർദനമേറ്റെന്ന് പരാതി. അഭിഭാഷകയായ മായാ മയൂരയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ വീട്ടിലെ സ്വർണവുമായി ആണ്‍സുഹൃത്തിനൊപ്പം കടന്നുകളഞ്ഞു എന്ന കേസില്‍ ജാമ്യം നേടിയ ശ്രുതി എന്ന പെണ്‍കുട്ടിക്കൊപ്പമാണ് അഭിഭാഷക എത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ശ്രുതിയുടെ അമ്മയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരും ജയില്‍ വളപ്പില്‍ ഉണ്ടായിരുന്നു. ശ്രുതി വീട്ടിലേക്ക് മടങ്ങിവരണമെന്ന് അമ്മ ആവശ്യപ്പെട്ടു.

പെണ്‍കുട്ടി ഇത് നിരസിച്ചതോടെ കൈയാങ്കളിയായി. തടയാൻ ചെന്ന അഭിഭാഷകയെ മർദിച്ചു എന്നാണ് പരാതി. കാറിന്റെ കാറ്റൂരി വിട്ടെന്ന് അഭിഭാഷക ആരോപിച്ചു.

സന്ദർശകർക്ക് പ്രവേശിക്കാനുള്ള സമയം പിന്നിട്ടിട്ടും നിയമവിരുദ്ധമായി ജയില്‍ വളപ്പിനുള്ളില്‍ കയറി മർദിച്ചുവെന്നും ജയില്‍ അധികൃതർ നോക്കി നിന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മലമ്പുഴ പൊലീസ് കേസെടുത്തു. ജില്ലാ ജഡ്ജിക്കും അഭിഭാഷക പരാതി നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !