കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍ സ്വദേശി വട്ടപൊയില്‍മല്‍ ശിവന്റെ (62) കൈയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
വിഷമുള്ള ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍നിന്ന് കുല വെട്ടുമ്പോള്‍ വാഴയിലുണ്ടായിരുന്ന പാമ്പാണ് കൈയ്ക്ക് കടിച്ചത്. ഉടനെ കടിച്ച പാമ്പിനെ ശിവന് തന്നെ പിടികൂടി കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടുകയായിരുന്നു. ഇവിടെ പ്രാഥമിക ചികിത്സ നല്കിയ ശേഷംശിവനെ 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.