ഐഐടി കാമ്പസില്‍ നായയെ കടിച്ചുകുടഞ്ഞ് പുലി; വിദ്യാര്‍ഥികള്‍ ഭീതിയില്‍- ഞെട്ടിപ്പിക്കന്ന വിഡിയോ,

ഐഐടി കാമ്പസില്‍ നായയെ കടിച്ചുകുടഞ്ഞ് പുലി; വിദ്യാര്‍ഥികള്‍ ഭീതിയില്‍- ഞെട്ടിപ്പിക്കന്ന വിഡിയോ,

മുംബൈ: ബോംബെ ഐഐടി കാമ്പസില്‍ ഭീതി വിതച്ച് പുള്ളിപ്പുലി. കാമ്പസിനുള്ളില്‍ തെരുവുനായയെ പുള്ളിപ്പുലി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിദ്യാര്‍ഥികളും പരിസരപ്രദേശങ്ങളിലുള്ളവരും ഭീതിയിലായത്.

പോവായിലെ ഐഐടി ബോംബെ കാമ്പസിലെ ജീവനക്കാരുടെ ഹോസ്റ്റല്‍ പരിസരത്ത് ആണ് സംഭവം. ജൂണ്‍ 19-ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. കാമ്പസിലെ ജനവാസ മേഖലകളില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നതില്‍ പ്രദേശവാസികളുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്
ഒരു ഗോവണിയുടെ അരികില്‍ തെരുവുനായ നില്‍ക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്തോ അപകടം മണത്തറിഞ്ഞതുപോലെ നായ അസ്വസ്ഥതയോടെ വലതുവശത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് കാണാം. നിമിഷങ്ങള്‍ക്കകം, പുള്ളിപ്പുലി നായയെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ നായ ശ്രമിച്ചതോടെ ചെറിയൊരു പോരാട്ടം നടന്നു.

എന്നാല്‍, ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ പുള്ളിപ്പുലി നായയുടെ കഴുത്തില്‍ കടിച്ചുകുടഞ്ഞ് അതിനെ കീഴ്‌പ്പെടുത്തി. ആക്രമണത്തില്‍ നായ ചത്തതിനുശേഷം പുള്ളിപ്പുലി അതിന്റെ ജഡവും വലിച്ച് ഇരുട്ടിലേക്ക് മറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !