ജയ്പൂര്‍: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെയ്ക്ക് നേരെ ആക്രമണം. ജയ്പൂരില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ചിലര്‍ അഭിജീതിനെ മര്‍ദിച്ചത് അക്രമികള്‍ തുടര്‍ച്ചയായി മുഖത്തടിക്കുകയായിരുന്നു.
ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും അഭിജീത് വ്യക്തമാക്കി. എക്സിലൂടെയായിരുന്നു അഭിജീതിന്റെ പ്രതികരണം. നീറ്റ് പരീക്ഷ ഉള്‍പ്പെടെയുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാഭ്യാസ രംഗത്തെ മറ്റ് അപാകതകളിലും പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഒരാഴ്ചയ്ക്കകം രാജി വെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജൂണ്‍ 6ന് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.തിങ്കളാഴ്ച ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാഭ്യാസ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ ജയ്പൂരിലെ ഷഹീദ് സ്മാരകത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ദീപ്കെയെ അനുയായികള്‍ തോളിലേറ്റി നടക്കുമ്പോള്‍ ഒരാള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ കിടന്ന തുണിയില്‍ പിടിച്ച് താഴേക്ക് വലിക്കുന്നത് വീഡിയോയില്‍ കാണാംതുടര്ന്ന് അയാളും മറ്റൊരാളും ചേര്‍ന്ന് സിജെപി സ്ഥാപകനെ തുടര്‍ച്ചയായി മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് ദീപ്കെയുടെ അനുയായികള്‍ ഇവരെ മാറ്റിനിര്‍ത്തി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.