കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു;

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് മരണപ്പെട്ടത്. ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ചാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്.

പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്നാണ് ഇദ്ദേഹത്തിന് ഷോക്കേറ്റതെന്നാണ് കരുതപ്പെടുന്നത്. അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായല്ല. അപകടത്തെ തുടർന്ന് മരണപ്പെട്ട മുഹമ്മദ് സലിമിന്റെ മൃതദേഹം നിലവില്‍ എറണാകുളം അമൃത ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

തുടർ നടപടികളുടെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരിക്കും മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കുക. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഉയർന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് സലിമിന്റെ അപ്രതീക്ഷിത വിയോഗം സർവകലാശാലാ വൃത്തങ്ങളിലും ഇടപ്പള്ളിയിലെ പ്രാദേശിക ജനങ്ങക്കിടയിലും വലിയ നടുക്കമാണുണ്ടാക്കിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !