കളിയ്ക്കുന്നതിനിടെ അബദ്ധത്തില്‍ ഇലക്‌ട്രിക് ഓട്ടോ ഓണാക്കി, നേരെ കിണറ്റിലേക്ക്, നാല് വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ ,

തൃശൂർ: ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട നാല് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓണ്‍ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്‌ട്രിക് ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്ക്.

കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശി ബിന്നി സീമ ദമ്പതികളുടെ മകള്‍ എല്‍സി എന്ന നാലുവയസ്സുകാരിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം നടന്നത്. അയല്‍വാസി കിണറ്റില്‍ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വന്ന സമയത്താണ് അപകടം നടന്നത്. വീട്ടിലെത്തിയ അദ്ദേഹം ഇലക്‌ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാൻ മറന്നിരുന്നു. ഈ സമയത്താണ് നാല് വയസ്സുകാരിയായ എല്‍സി ഓട്ടോറിക്ഷയില്‍ കയറി കളിക്കാൻ തുടങ്ങിയത്.

കുട്ടി കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വാഹനത്തിന്റെ ആക്സിലേറ്റർ കൊടുക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങുകയും വീടിന്റെ മൂലയിലുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റില്‍ അകപ്പെട്ടു.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ അയല്‍വാസി കിണറ്റില്‍ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

 ഉടൻ തന്നെ കുട്ടിയെ വിദഗ്ദ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !