കൊടും ചതി: 5 മിനിറ്റ് വീഡിയോ കോള്‍, 9 ദിവസം നീണ്ട ദാമ്പത്യം, കല്യാണത്തിന് ലക്ഷങ്ങൾ ചിലവാക്കിയതിന് പിന്നാലെ വിവാഹമോചനം തേടി യുവാവ്,

ചൈന: മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേവലം അഞ്ച് മിനിറ്റ് മാത്രം നീണ്ട ഒരു വീഡിയോ കോളിലൂടെ കണ്ടുമുട്ടിയ യുവതിയെ വിവാഹം കഴിച്ച ചൈനീസ് യുവാവ് ഒടുവില്‍ ഒന്‍പതാം ദിവസം വിവാഹമോചനം തേടി കോടതിയില്‍.

ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ നിന്നുള്ള 32 കാരനായ ഗു എന്ന യുവാവാണ് ഈ വിചിത്രമായ ദാമ്പത്യ പ്രതിസന്ധിയിലകപ്പെട്ടത്. മകന്റെ വിവാഹം പെട്ടെന്ന് നടക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ഒരു ലോക്കല്‍ മാട്രിമോണിയല്‍ സെന്റര്‍ വഴിയാണ് ഇയാള്‍ക്ക് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ നിന്നുള്ള മുപ്പതുകാരിയായ യുവതിയുടെ ആലോചന വരുന്നത്.

വിവാഹ ദല്ലാള്‍ നല്‍കിയ പ്രൊഫൈലില്‍ യുവതിക്ക് കടബാധ്യതകളോ മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളോ ഗുരുതരമായ രോഗങ്ങളോ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും അഞ്ച് മിനിറ്റ് മാത്രം നീണ്ട ഒരു വീഡിയോ കോളിലൂടെ സംസാരിക്കുകയും, നേരിട്ട് പോലും കാണാതെ വെറും മൂന്ന് ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

 വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കിയ സ്ത്രീധനവും മാട്രിമോണിയല്‍ സെന്ററിന് നല്‍കിയ കമ്മീഷനും ഉള്‍പ്പെടെ ഏകദേശം 265,000 യുവാന്‍ (ഏകദേശം 36 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യുവാവിന്റെ കുടുംബത്തിന് ചിലവായത്.

എന്നാല്‍ വിവാഹത്തിന് ശേഷം ഭാര്യയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച യുവാവ് ഞെട്ടിപ്പോയി. യുവതിക്ക് ലക്ഷങ്ങളുടെ കടബാധ്യതയുള്ളതായും കരള്‍ സംബന്ധമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായും ഇയാള്‍ കണ്ടെത്തി. ഇതോടെ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവാവ് ഒന്‍പതാം ദിവസം വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.

ആദ്യം ഇതിന് സമ്മതിച്ച യുവതി പിന്നീട് മനസ്സ് മാറുകയും, ഈ വിവാഹമോചന വാര്‍ത്ത തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലാക്കിയെന്നും ആരോപിച്ച്‌ യുവാവിനെതിരെ കോടതിയെ സമീപിക്കുകയും 50,000 യുവാന്‍ (ഏകദേശം 6 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. തങ്ങളെ ചതിച്ച മാട്രിമോണിയല്‍ സെന്ററിനെതിരെ യുവാവും ഇപ്പോള്‍ നിയമപോരാട്ടത്തിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !