തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവില്‍ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയില്‍. തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപം നടത്തിയ എക്സൈസ് പരിശോധനയിലാണ് ബംഗാള്‍ സ്വദേശിയായ ആസാദ് ഹുസൈൻ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും വിപണിയില്‍ വൻ വിലവരുന്ന 27 ഗ്രാം ഹെറോയിൻ എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരി ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനായി പൊലീസ് കർശനമായ സംസ്ഥാനത്ത് പരിശോധനകളാണ് നടക്കുന്നത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ചെങ്ങന്നൂരില്‍ നിന്നും ഇയാളെ 50 ഹെറോയിനുമായി പിടികൂടിയിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്പനയ്ക്കായി കൊണ്ടുവന്നതാണിത്.
പത്തു വർഷമായി വിവിധ പ്രദേശങ്ങളില്‍ കൂലിപ്പണി ചെയ്യുന്ന ഇയാള്‍ തിരുവല്ല മുത്തൂർ ഭാഗത്തായിരുന്നു താമസം. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി എക്സൈസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.