ഇത് 'ടച്ച്‌ വെട്ടല്ല' വെട്ടിനിരത്തല്‍: ടച്ച്‌ വെട്ടിന്‍റെ പേരില്‍ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകള്‍ കെഎസ്‌ഇബി വെട്ടിമാറ്റിയെന്ന് പരാതി; കുടുംബം നിയമനടപടിക്ക്,

പത്തനംതിട്ട: മഴക്കാലമെത്തിയതോടെ വൈദ്യുതി ലൈനുകളില്‍ തട്ടുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്നത് സ്വാഭാവികമാണ്.എന്നാല്‍ ഒരു വെട്ടിനിരത്തല്‍ പരാതി വന്നിരിക്കുകയാണ് പത്തനംതിട്ടയില്‍ നിന്നും

 ടച്ച്‌ വെട്ടിന്റെ പേരില്‍ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകള്‍ കെഎസ്‌ഇബി വെട്ടിനിരത്തിയെന്നാണ് പരാതി. പത്തനംതിട്ട കവിയൂർ സ്വദേശി ഡോ. ജേക്കബ് ഉമ്മന്‍റെ പറമ്പിലെ തെങ്ങുകളാണ് വെട്ടിയത്. നിയമ നടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.

വൈദ്യുത ലൈനില്‍ തട്ടുന്ന ഓലകള്‍ നേരത്തെ തന്നെ വെട്ടിയിട്ടുള്ളതാണെന്നും ഇന്നലെ വന്ന് ചെറിയ തെങ്ങുകള്‍ പൂർണമായും വെട്ടിനിരത്തിയെന്നുമാണ് പരാതി. നോട്ടീസൊന്നും നല്‍കിയിട്ടില്ല എന്നാണ് വീട്ടുകാർ പറയുന്നത്. 2.6 മീറ്റർ വരെയുള്ളത് വെട്ടും എന്നാണ് കെഎസ്‌ഇബി പറയുന്നത്. അത് തെങ്ങായാലും പ്ലാവായാലും തേക്കായാലും വെട്ടുമെന്നാണ് പറഞ്ഞത്. അളന്നു നോക്കിയപ്പോള്‍ 2.6ന് അപ്പുറത്തുള്ളതും വെട്ടിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. അധികം പൊക്കത്തിലേക്ക് പോവാത്ത ഇനം തെങ്ങുകളും വെട്ടിയെന്ന് പരാതിയുണ്ട്. നിയമ നടപടികളിലേക്ക് പോകുമെന്നാണ് ജേക്കബ് ഉമ്മൻ അറിയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !