ലോറിയും കാറും കൂട്ടിയിടിച്ച്‌ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, 2 പേർഗുരുതരാവസ്ഥയിൽ,

ലോറിയും കാറും കൂട്ടിയിടിച്ച്‌ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, 2 പേർഗുരുതരാവസ്ഥയിൽ,

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു.

സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രണവ് പുനലൂർ ആശുപത്രിയിലും ചികിത്സയിലാണ്.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം. ശിവകാശിയില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണ്ണമായും തകർന്നു.

കാറില്‍ ആകെ നാലു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. ഫയർഫോഴ്സ് സ്ഥലത്തെത്തി ലോറി ഉയർത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !