പമ്പയാറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി; സംഭവം ചെങ്ങന്നൂരില്‍

ചെങ്ങന്നൂർ : ആലപ്പുഴ ചെങ്ങന്നൂരില്‍ പമ്പയാറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി. കല്ലിശ്ശേരി റെയില്‍വേ പാലത്തിന് താഴെ നിന്നാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ദുരൂഹ സാഹചര്യത്തില്‍ ചാക്ക് കണ്ടെടുത്തത്.

ആറ്റില്‍ ചൂണ്ടയിടാൻ എത്തിയ പ്രാദേശികവാസികളാണ് സംഭവം ആദ്യം കണ്ടത്. ചൂണ്ടയില്‍ എന്തോ ഭാരമുള്ള വസ്തു ഉടക്കുകയായിരുന്നു. തുടർന്ന് ഇവർ ഇത് കഷ്ടപ്പെട്ട് കരയ്‌ക്കെത്തിച്ചു. സംശയം തോന്നി ചാക്ക് അഴിച്ചു പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ മനുഷ്യ തലയോട്ടിയും ഏതാനും തുണിക്കഷ്ണങ്ങളും കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. തലയോട്ടി എത്ര നാള്‍ പഴക്കമുള്ളതാണെന്നോ ആരുടേതാണെന്നോ കണ്ടെത്താൻ ഫോറൻസിക് പരിശോധന അടക്കമുള്ള വിപുലമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. 

പ്രദേശത്ത് സമീപകാലത്ത് ആരെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !