വീട്ടില്‍ പൂട്ടിയിട്ട് കാമുകന്റെ ക്രൂരത; പിസാ ഡെലിവറി ആപ്പില്‍ രഹസ്യ സന്ദേശമയച്ച്‌ പോലീസിനെ വിളിച്ച്‌ വരുത്തി യുവതി

ഫ്ലോറിഡ: ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ നില്‍ക്കുമ്പോള്‍ ചിലർ പ്രകടിപ്പിക്കുന്ന മനോധൈര്യവും ബുദ്ധിവൈഭവവും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലൊന്നാണ്  അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന ഈ സംഭവം.

അടിയന്തിര സഹായത്തിനായുള്ള '911' എന്ന നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടാതെ വന്നപ്പോള്‍, ഓണ്‍ലൈൻ പിസ ഓർഡറിലൂടെ പോലീസിന് സന്ദേശമയച്ച്‌ രക്ഷപ്പെട്ട ഒരു യുവതിയുടെ കഥ ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചയാണ്.

2015 -ല്‍ ഫ്ലോറിഡയിലെ ചെറില്‍ ട്രെഡ്‌വേ എന്ന യുവതിയെയും അവരുടെ മൂന്ന് കുട്ടികളെയും കാമുകൻ, അവരുടെ വീട്ടില്‍ തന്നെ ബന്ധിയാക്കി വച്ചു. ഇരുവരും തമ്മിലുള്ള തർക്കത്തിന് പിന്നാലെ കത്തിയെടുത്ത് കുട്ടികളെയും ചെറിലിനെയും ഭീഷണിപ്പെടുത്തിയ ഇയാള്‍ നാല് പേരെയും വീട്ടില്‍ പൂട്ടിയിടുകയും ചെറിലിന്‍റെ ഫോണുമായി പോയി. പിന്നീട് ഇയാള്‍ തിരിച്ച്‌ വന്നപ്പോള്‍ പിസ ഓർഡർ ചെയ്യാനായി ചെറില്‍ തന്‍റെ ഫോണ്‍ തിരികെ വാങ്ങി. ഫോണില്‍ നിന്നും 911 -ലേക്ക് വിളിച്ച്‌ സഹായം അഭ്യർത്ഥിക്കാൻ നോക്കിയെങ്കിലും ഫോണ്‍ കണക്ടായില്ല.

തുടർന്ന് ചെറില്‍ പിസ ഓർഡറിലേക്ക്. താന്നെ ദയവായി സഹായിക്കണമെന്നും 911 -ലേക്ക് കണക്‌ട് ചെയ്യണമെന്നും സന്ദേശം അയച്ചു. ഇതിന് മുമ്പും പിസ ഓർഡർ ചെയ്തിരുന്നത് കൊണ്ട് ചെറിലിന്‍റെ അഡ്രസ് ആപ്പില്‍ ഉണ്ടായിരുന്നു. അസാധാരണമായ സന്ദേശം കണ്ട പിസ ഡെലിവറി ഏജന്‍റ് ഉടനെ പോലീസിനെ ബന്ധപ്പെട്ട് സന്ദേശം കൈമാറി.

വിവരം അറിഞ്ഞ് ഫ്ലോറിഡയിലെ ഹൈലാൻഡ്സ് കൗണ്ടി ഷെരീഫ് ഓഫീസിലെ പോലീസെത്തുമ്പോള്‍ ചെറില്‍ ട്രേഡ്‍വേയും കുട്ടികളും വീട്ടില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ഈ സമയം കാമുകൻ ഏഥൻ നിക്കേഴ്സണ്‍ ആയുധാധാരിയായിരുന്നു. പിന്നാലെ നടന്ന ചെറിയൊരു ഏറ്റുമുട്ടലിനൊടുവില്‍ ഏഥൻ നിക്കേഴ്സണെ പോലീസ് പിടികൂടി. മൂന്ന് കുട്ടികളെയും ചെറിലിനെയും രക്ഷപ്പെടുത്തി. ഡെലിവറി ആപ്പുകളുടെ ആരംഭ കാലത്ത് സംഭവിച്ച ഇത് പിന്നീട് പല കാലങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായി. അതേസമയം 911 -ലേക്ക് ഒരു സഹായ അഭ്യർത്ഥന നടത്താൻ കഴിയുന്നില്ലെന്നതും വലിയ ചർച്ചയായിരുന്നു. 

അടിയന്തര ആശയവിനിമയത്തെയും ഗാർഹിക പീഡന അതിജീവന തന്ത്രങ്ങളെയും കുറിച്ചുള്ള ചർച്ചകളില്‍ ഈ സംഭവവും പരാമർശിക്കപ്പെട്ടു. ഒരു സാധാരണ ഡെലിവറി ഓർഡറിന് പകരമെത്തിയ സന്ദേശം അവഗണിക്കാതെ അതിനെ പിന്തുടരാൻ ഡെലിവറി ഏജന്‍റ് തയ്യാറായതിനെ ഏവരും പ്രസംശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !