കോര്‍പ്പറേഷനിലെ രാഷ്ട്രീയപ്പോര്; നിയമ പ്രശ്നങ്ങള്‍ ഏറെ, അവിശ്വാസ പ്രമേയത്തില്‍ അനിശ്ചിതത്വം,കോണ്‍ഗ്രസിനും സിപിഎമ്മിനും ആശങ്ക,

കോര്‍പ്പറേഷനിലെ രാഷ്ട്രീയപ്പോര്; നിയമ പ്രശ്നങ്ങള്‍ ഏറെ, അവിശ്വാസ പ്രമേയത്തില്‍ അനിശ്ചിതത്വം,കോണ്‍ഗ്രസിനും സിപിഎമ്മിനും ആശങ്ക,

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് സാങ്കേതിക, നിയമ പ്രശ്നങ്ങള്‍ ഏറെയാണ്.

മൊത്തം അംഗങ്ങളില്‍ 1/3 പ്രമേയത്തിലും 101 അംഗ കോർപ്പറേഷനില്‍ 34 പേരും ഒപ്പിടണം. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒറ്റക്ക് പ്രമേയം കൊണ്ട് വരാനാകില്ല. എന്നാല്‍ ഇരു പാർട്ടികളും തമ്മില്‍ ഒരുമിച്ച്‌ ചേർന്ന് പ്രമേയം കൊണ്ടുവരുന്നതില്‍ ധാരണയുമായില്ല. ഭാവിയില്‍ ഇത് രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇരു പക്ഷത്തിനും ആശങ്ക.

പ്രമേയം അവതരിപ്പിക്കണമെങ്കില്‍ കൗണ്‍സിലിന്റെ പകുതിയില്‍ അധികം അംഗങ്ങള്‍ ഹാജരാകണം. അതായത് 51 പേര് എങ്കിലും ഹാജരാകണം . കോണ്‍ഗ്രസിനും സിപിഎമ്മിനും കൂടിയുള്ളത് 49 അംഗങ്ങള്‍കൂടെ ഒരു സ്വന്തത്രനും (സുധീഷ് ) മാത്രമാണ്. ഭരണപക്ഷത്ത് സുഗതൻ ഇല്ലാതെ 50 പേർ (സ്വന്തന്ത്രൻ രാധാകൃഷ്ണൻ ഉള്‍പ്പെടെ)കൗണ്‍സിലില്‍ നിന്ന് വിട്ടുനില്‍ക്കാൻ ബിജെപി തീരുമാനിച്ചാല്‍ ക്വാറം തികയില്ല.

പ്രമേയം പാസാകണമെങ്കിലും 50 ശതമാനത്തിന് മുകളില്‍ വോട്ട് വേണം. അതേസമയം, പ്രശ്നം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഇന്ന് യോഗം ചേരുമെന്നാണ് റിപ്പോർട്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network