സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവയ്‌ക്കാൻ പോകുന്നു: നിങ്ങളറിഞ്ഞോ? ഞാൻ മാത്രം അറിഞ്ഞില്ല, ലത് ശരിയല്ല കേട്ടോ,'

തിരുവനന്തപുരം: താൻ രാജി സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി സുരേഷ് ഗോപി.

തനിക്കെതിരെ ഉയരുന്ന ഇത്തരം പ്രചാരണങ്ങളോട് തികച്ചും പരിഹാസത്തോടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. തന്റെ രാജി വാർത്തകളോട് പ്രതികരിച്ചുകൊണ്ട് സുരേഷ് ഗോപി പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെയാണ്.. "സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു.... നിങ്ങള്‍ അറിഞ്ഞിരുന്നോ?

ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..." എന്ന് അദ്ദേഹം പരിഹാസപൂർവ്വം കുറിച്ചു. വ്യാജ വാർത്തകള്‍ക്കെതിരെ: സത്യം എന്താണെന്ന് അറിയാൻ ഒരൊറ്റ ക്ലിക്ക് മാത്രം മതിയെന്നും, അതുകൊണ്ട് ഇത്തരം 'സിനിമ കഥകള്‍' വിശ്വസിച്ച്‌ ആരും സമയം കളയരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

വ്യാജ വാർത്തകള്‍ ചമയ്ക്കുന്നവരോടായി "ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം!" എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. തന്റെ പേരിലിറങ്ങുന്ന ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ കുറച്ചു സമയങ്ങളായി പ്രചരിച്ചിരുന്ന രാജി വാർത്തകള്‍ക്ക് വിരാമമായിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !