കൊല്ലം: കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഡോ. സിറ്റി ഈപ്പൻ മെമ്മോറിയല്‍ സ്കൂളിലെ പ്രധാനഅധ്യാപികയ്ക്ക് നേരെ തട്ടിക്കയറി മുസ്ലിം യുവാക്കള്‍,
തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന് നല്‍കിയില്ലെന്ന് ആരോപണമുണ്ടെന്നും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ ഒഴിവാക്കുന്നുവെന്നുമാണ് ഇവരുടെ വാദം..ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി പ്രചരിക്കുകയാണ്. പൊലീസിനോടും ഈ യുവാക്കള്‍ തട്ടിക്കയറുന്നത് വൈറല്‍ വീഡിയോകളില്‍ കാണാം. .അതേ സമയം സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് രേഖകളുമായി വന്നിട്ടുള്ള എല്ലാ കുട്ടികള്‍ക്കും അഡ്മിഷന് നല്‍കിയിട്ടുണ്ടെന്ന് പ്രധാന അധ്യാപികയുടെ വാദം. മതത്തിന്റെ പേരില്‍ ചിലര്‍ക്ക് അഡ്മിഷന് നിഷേധിച്ചു എന്ന് പറയുന്നത് വെറും ആരോപണമാണെന്ന് പ്രധാന അധ്യാപിക അഭിപ്രായപ്പെട്ടു. .
ചില പ്രത്യേക നിബന്ധനകള്‍ മുന്നോട്ട് വെച്ച് മുസ്ലിം സമുദായാംഗങ്ങള്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നിയമം പാലിച്ചുകൊണ്ടുള്ള രേഖകള്‍ കൊണ്ടുവരുന്ന, സര്‍ക്കാര്‍ നിയമം പാലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ എന്നാണ് പ്രധാന അധ്യാപികയുടെ നിലപാട്.
മതിയായ രേഖകള്‍ പോലും ഇല്ലാത്ത കുട്ടികള്‍ക്ക് അവിടുത്തെ പ്രധാന അദ്ധ്യാപിക അഡ്മിഷൻ കൊടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇപ്പോള്‍ സ്കൂളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സ്കൂളിലെ പ്രധാന അധ്യാപികയ്ക്കും അവരുടെ കുടുംബത്തിനും സുരക്ഷാ ഒരുക്കിയില്ലെങ്കില്‍ മറ്റൊരു ജോസഫ് മാഷ് ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ടെന്ന് പറയപ്പെടുന്നു. .മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിലെ മറ്റു സമുദായത്തിന്റെ സ്കൂളുകളില്‍ സ്കൂള്‍ യൂണിഫോമിനെ ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാണ്. കൊച്ചിയിലും കഴിഞ്ഞ വര്‍ഷം സമാന രീതിയില്‍ പ്രശ്നം ഉയര്‍ന്നിരുന്നു. പ്രശ്നം ഉണ്ടാക്കുക, അവിടുത്തെ സമാധാനം അന്തരീക്ഷം തകർക്കുക ,ഗതികെട്ട മാനേജ്മെന്റ് ആ സ്കൂള്‍ വില്ക്കുമ്പോള് സ്വന്തം സമുദായത്തെക്കൊണ്ട് അത് വാങ്ങിപ്പിക്കുക എന്ന ഗൂഢലക്ഷ്യം ഇതിന് പിന്നിലുണ്ടെന്നും ആരോപിക്കപ്പെടുന്നു.
ഇതിനകം പല സ്കൂളുകളിലും ഇങ്ങിനെ മാനേജ്മെന്റ് മാറിയിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സ്വന്തം താല്പര്യങ്ങള്ക്ക് എതിരായ സമുദായത്തില്‍പ്പെട്ടവരെ പോക്സോ കേസില്‍ കുടുക്കുക പതിവായിരുന്നു. ഇപ്പോള്‍ ഇവരുടെ പ്രധാന ആയുധം മതസ്വാതന്ത്ര്യമായി മാറിയിരിക്കുന്നു എന്നും ആരോപണമുയരുന്നു.കഴിഞ്ഞ ദിവസം ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീരാമകൃഷ്ണന് മന്ത്രി സിദ്ദീഖിനൊപ്പം ഒരു വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോള്‍ ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ തട്ടിക്കയറിയിരുന്നു. ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലയാളി വാര്‍ത്താസമ്മേളനത്തിന് ഇരിക്കേണ്ട എന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ ഈ മാധ്യമസംഘത്തിന് പിന്നില്‍ പ്രത്യേകസമുദായത്തിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നതായി പറയുന്നു.
ബഷീര്‍ കൊല്ലപ്പെട്ട കേസ് കോടതിയിലാണ്. കുറ്റവാളി ആരെന്ന് കോടതി വിധിച്ചിട്ടില്ല. അതേ സമയം തീവ്രവാദകേസില്‍ കുടുങ്ങിയ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെതിരെ ഈ മാധ്യമസംഘം വിരല്‍ ഉയര്‍ത്താനേ ധൈര്യപ്പെടാറില്ലെന്നും പറയപ്പെടുന്നു. അപ്പോള്‍ ഇവിടെ ഒരു ഇരട്ടത്താപ്പുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത്തരം മതാധിപത്യ പ്രവണതകള്‍ കൂടിവരുന്നതായി പറയുന്നു.
മുസ്ലിംലീഗ് എംഎല്‍എ ഫാത്തിമ തെഹ്ലിയ നിലവിളക്ക് കത്തിച്ച് പേരാമ്പ്രയില്‍ ഒരു ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെതിരെ ജമാ അത്തെ ഇസ്ലാമി, സമസ്ത സംഘടനയിലെ നേതാക്കള്‍ ശക്തമായി രംഗത്ത് വന്നിരുന്നു.
നിലവിളക്ക് വെളിച്ചത്തിന് വേണ്ടി കത്തിക്കാമെന്നല്ലാതെ ഐശ്വര്യമുണ്ടാകും എന്ന ഹിന്ദുസങ്കല്‍പത്തിന്റെ പേരില്‍ കത്തിക്കരുതെന്നാണ് ഈ സംഘടനകളുടെ തിട്ടൂരം. ഇതിനെതിരെ ഒന്നു പ്രതികരിക്കാന്‍ മതേതരമുഖ്യമന്ത്രിയായ സതീശനോ, ഫാത്തിമ തെഹ്ളിയയോ മുസ്ലിംലിഗോ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് രസകരം. .








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.