അതിരമ്പുഴ: കോട്ടയം അതിരമ്പുഴയില്‍ വീടിന് തീപിടിച്ചു.ആനമലയില്‍ രാജീവ് മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത്. ഓഫാക്കാതിരുന്ന ഇലക്ട്രിക്ക് തേപ്പുപ്പെട്ടിയില്‍ നിന്നുമാണ് തീ പടർന്നത്.
വീട് ഭാഗികമായി കത്തി നശിച്ചു. 2 കട്ടില്, മെത്ത തുണികള്‍ എന്നിവ പൂർണമായി കത്തി നശിച്ചു. വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നു . കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീ അണച്ചത്.തേപ്പുപെട്ടി ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
തേപ്പുപെട്ടി ഉപയോഗിച്ച് കഴിഞ്ഞ ഉടൻ തന്നെ പ്ലഗ് ഊരി മാറ്റാൻ ശീലിക്കുക. കേബിളുകള്‍ പൊട്ടിയതോ, വയറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതോ ആയ തേപ്പുപെട്ടികള്‍ ഉപയോഗിക്കരുത്. കട്ടിലിലോ, ബെഡ്ഷീറ്റിന് മുകളിലോ വെച്ച് ഇസ്തിരി ഇടരുത്. ഇത് തീപിടുത്തത്തിന് കാരണമാകും,







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.