തിരുവനന്തപുരം: വിഴിഞ്ഞത്ത് സുഹ്യത്തുക്കളോടൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലില്‍ വീണ യുവാവിനെ കാണാതായി. മറ്റൊരു യുവാവും തിരയില്‍പ്പെട്ടുവെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വയനാട് പയ്യമ്പിളളി ആറാട്ടുതറ നന്ദനം വീട്ടില്‍ റിട്ട; കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ സെല്‍വരാജിന്റെയും അജിതയുടെയും മകൻ എ.എസ്. ശ്രീജിത്തിനെ(28) ആണ് കാണാതായത്. ഒപ്പമുണ്ടായിരുന്നവരില്‍ മൂന്നുപേർ ഓടി രക്ഷപ്പെട്ടു.ശ്രീജിത്തിനൊപ്പം തിരയില്‍ മുങ്ങിപ്പോയ വിജയ് പാറയില്‍ പിടിച്ചുകിടന്നശേഷം രക്ഷപ്പെടുകയായിരുന്നു. നേമം വിദ്യാധിരാജ ഹോമിയോ കോളേജില്‍ പഠനം പൂർത്തിയാക്കിയശേഷം എം.ഡി.ക്ക് പഠിക്കാനുളള തയ്യാറെടുപ്പിലായിരുന്നു ശ്രീജിത്ത്.
ശ്രീജിത്തിന്റെ സുഹ്യത്തും മെഡിക്കല്‍ റെപ്രസെന്റേറ്റീവുമായ മൊട്ടമൂട് സ്വദേശിയായ രാഹുലിന്റെ കല്യാണം തിങ്കളാഴ്ച രാവിലെയായിരുന്നു. വിവാഹത്തിനുളള ഹാരമുള്‍പ്പെടെ പൂക്കള്‍ വാങ്ങുന്നതിന് ശ്രീജിത്തിനെയാണ് രാഹുല്‍ ഏർപ്പെടുത്തിയിരുന്നത്.
അതിൻപ്രകാരം ശ്രീജിത്തും കുട്ടുകാരും കരമനയിലെ പൂക്കടയിലെത്തിയെങ്കിലും ഹാരങ്ങള്‍ തയ്യാറാകാനായി ഒരുമണിക്കൂർ വേണ്ടിവരുമെന്ന് കടയുടമ പറഞ്ഞപ്പോള്‍ ഇവർ കാറുകളില്‍ വിഴിഞ്ഞത്ത് എത്തുകയായിരുന്നു.
ഇവരില്‍ ശ്രീജിത്തും വിജയും ഉള്‍പ്പെട്ട അഞ്ചുപേരാണ് ബൊളളാർഡിന് താഴെയുളള പാറപ്പുറത്ത് കയറിനിന്ന് ഫോട്ടോയെടുത്തത്. ഈ സമയത്തുണ്ടായ ശക്തമായ തിര ഇവർ നിന്നിരുന്ന പാറയിലേക്ക് അടിച്ചുകയറി. നിലതെറ്റി ശ്രീജിത്തും വിജയും അപകടത്തില്‍പ്പെടുകയായിരുന്നു. സുഹ്യത്തുക്കളുടെ നിലവിളികേട്ടാണ് നാട്ടുകാരായ ചിപ്പി തൊഴിലാളികളും ബൊളളാർഡിന് സമീപം പിക്കറ്റിലുളള കോസ്റ്റല്‍ പോലീസിലെ ഉദ്യോഗസ്ഥരും എത്തിയത്. തുടർന്ന് കടലില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് മുങ്ങല്‍ വിദഗ്ധരായ ചിപ്പി തൊഴിലാളികളെ വിളിച്ച് തിരച്ചില്‍ നടത്തി. വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിന്റെയും നേത്യത്വത്തില്‍ കോസ്റ്റുഗാർഡിന്റെ ചെറുകപ്പലും വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് എസ്.ഐയുടെ നേതൃത്വത്തില്‍ ബോട്ടും ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ നടത്തുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.