മലപ്പുറം: ഇടതുപക്ഷ സഹയാത്രികനും മുന്‍മന്ത്രിയുമായ കെടി ജലീല്‍ സിപിഎം അംഗത്വമെടുക്കാന്‍ ഒരുങ്ങുന്നു. 2006 മുതല്‍ നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീല്‍,
ആദ്യമായാണ് പാര്‍ട്ടി അംഗത്വത്തിനായി അപേക്ഷ നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.നേരത്തെ എംഎല്‍എയായിരുന്നിട്ടും സിപിഎം അംഗത്വമെടുക്കാന്‍ ജലീല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വേദികളിലും തീരുമാനങ്ങളിലും സജീവമാകാന്‍ ജലീലിന് സംഘടനാപരമായ പദവികള്‍ അനിവാര്യമാണ്.
പാര്‍ട്ടി അംഗമാകുന്നതോടെ ജലീലിന് സിപിഎം കമ്മിറ്റികളില്‍ നേരിട്ട് ഭാരവാഹിത്വത്തിലേക്ക് വരാന്‍ സാധിക്കും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ കെടി ജലീൽ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ലീഗിൽ നിന്നും പുറത്താവുകയായിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച് അട്ടിമറി വിജയം നേടി.
പിന്നീട് 2011ലും, 1016ലും 2021ലും തവനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ വി.എസ് ജോയിയോട് പരാജപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.