ഇന്ധന വില വര്‍ധന: ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധര്‍ണ; പിടിച്ചുനില്‍ക്കാൻ പറ്റാത്ത സാഹചര്യമെന്ന് പ്രൈവറ്റ് ബസ് അസോസിയേഷൻ,

ഇടുക്കി: ഇന്ധന വില വർധനയില്‍ ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. പിടിച്ചുനില്‍ക്കാൻ പറ്റാത്ത സാഹചര്യം ആണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ നികുതി ഇളവ് നല്‍കണമെന്നും ഇന്ധന സബ്സിഡി നല്‍കാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന പ്രസിഡൻ്റ് കെ കെ തോമസ് വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, വനിതകള്‍ക്ക് കെഎസ്‌ആർടിസി ബസില്‍ സൗജന്യ യാത്ര അനുവദിച്ചത് സ്വകാര്യ ബസ് മേഖലയ്ക്ക് വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയെ തുറന്ന് എതിർക്കുന്നില്ല എന്നു പറഞ്ഞ സംസ്ഥാന പ്രസിഡൻ്റ് സ്വകാര്യ ബസ് മേഖലയെ കൂടി സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ടു.

കെഎസ്‌ആർടിസി ബസിലെ സൗജന്യ യാത്ര ഏത് രീതിയില്‍ ആണ് ബാധിക്കുന്നത് എന്ന് നോക്കിയ ശേഷമായിരിക്കും പ്രതിഷേധം നടത്തുകയെന്നും കെ കെ തോമസ് പറഞ്ഞു. വിദ്യാർത്ഥി കണ്‍സഷൻ കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാലോചിതമായ വർധന അത്യാവശ്യമാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !