തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ആക്രമണത്തില്‍ പരിക്കേറ്റ ഉടുമ്പന്‍ചോല സ്വദേശി മണികണ്ഠന് ചികിത്സയിലാണ്.
മണികണ്ഠന്റെ ബന്ധുക്കളും സഹോദരങ്ങളുമായ ഉടുമ്പഞ്ചോല മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ്,അശ്വിന്, കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവംകുടുംബപരമായ തര്‍ക്കങ്ങളാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മണികണ്ഠന്റെ ഇടത് കൈക്കാണ് വെട്ടേറ്റത്. മൂന്ന് പേര് ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മണികണ്ഠന്റെ മൊഴി
ഉടുമ്പന്‍ചോലയ്ക്ക് സമീപമുള്ള ഒട്ടോത്തിയില് നിന്നും മണികണ്ഠനെ മാന്‍കുത്തിമേട്ടിലേക്ക് മൂവരും ചേര്‍ന്ന് വിളിച്ചുവരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയും, മണികണ്ഠന് സഞ്ചരിച്ച ജീപ്പിന്റെ പിറകില്‍ കിടത്തുകയുമായിരുന്നു. തുടര്‍ന്ന് ഇതേ ജീപ്പില്‍ തന്നെ തേവാരംമെട്ടിന് സമീപമുള്ള ഇറക്കത്തില്‍ വാഹനം ന്യൂട്ടര്‍ ആക്കിയശേഷം വാഹനം തള്ളിവിട്ടു. എന്നാല്‍ വാഹനം മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. രാവിലെ ഇതുവഴി വന്ന നാട്ടുകാര്‍ വാഹന അപകടം നടന്നതായി പൊലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടുമ്പന്‍ചോല പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ മനസിലാവുന്നത് ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ഇടുക്കി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച മണികണ്ഠനെ തമിഴ്നാട്ടിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.