ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍: ',പ്രിയദര്‍ശിനി സിനിമയാക്കാൻ സന്തോഷ് പണ്ഡിറ്റ്, രസകരമായ പോസ്റ്റ്

കാസർഗോഡ്: കെഎസ്‍ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയായി പ്രിയദർശിനി പദ്ധയുമായി ബന്ധപ്പെട്ട് സിനിമ ചെയ്യാൻ സന്തോഷ് പണ്ഡിറ്റ്.

ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍' എന്നാണ് സിനിമയുടെ പേരെന്ന് പറഞ്ഞ സന്തോഷ്, കഥ എല്ലാവർക്കും ഇഷ്ടമായാല്‍ സിനിമ ചെയ്യാമെന്നും പറഞ്ഞു. 26 വയസ്സുള്ള 6 യുവതികളുടെ കഥന കഥ ആണ് സിനിമയുടെ തീം എന്നും അദ്ദേഹം പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ

KSRTC പ്രിയദർശിനി ബസ്സില്‍ സ്ത്രീകള്‍ക്ക് free യാത്ര എന്ന തീം വെച്ചു ഒരു സിനിമ ചെയ്താലോ എന്നാ ചിന്തയില്‍ ആണേ.. പേര് "ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍ ". കഥ കേട്ട് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപെട്ടാല്‍ ഞാൻ അഭിനയിച്ചു സംവിധാനം ചെയ്യാം. കഥ ന്നാ പിടിച്ചോ..

26 വയസ്സുള്ള 6 യുവതികളുടെ കഥന കഥ ആണ് തീം. കാസർഗോഡ് ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തില്‍ ഒരു കൂലി പണിക്കാരന്റെ മകള്‍ ആണ് പൂജാ കപൂർ. ഇവരുടെ Facebook വഴി ജില്ലയിലെ മറ്റു വിവിധ ഭാഗങ്ങളില്‍ ഉള്ള മറ്റു 5 യുവതികളും ഇവള്‍ ആയി ചങ്ക് ബന്ധം ഉണ്ടാകുന്നു.

പൂജ കപൂറിന്റെ ഭർത്താവ് ചെറിയ ജോലികള്‍ ചെയ്തു ജീവിക്കുന്ന ആനന്ദ് കപൂർ ആണ്. വീര്യം കൂടിയ മദ്യം കഴിച്ചു സ്ഥിരമായി ഭാര്യയെ തല്ലുന്നു. രണ്ടാമത്തെ നായിക ഒരു മേസ്തിരിയുടെ മകള്‍ ഐശ്വര്യ കപൂർ ആണ്. അവരുടെ ഭർത്താവ് വിനോദ് കപൂർ നിർമാണ തൊഴിലാളി ആണ്. സ്ഥിരമായി വീര്യം കുറഞ്ഞ മദ്യം കഴിച്ചു ഭാര്യയെ തല്ലുന്നു.

മൂന്നാമത്തെ ഇവരുടെ കൂട്ടുകാരി അഞ്ജലി കപൂർ ആണ്. അവളുടെ ഭർത്താവ് അത്യാവശ്യം കഞ്ചാവ് കടത്ത് ആരും അറിയാതെ ചെയ്യുന്നു. ഓപ്പറേഷൻ തൂഫാനില്‍ പിടിക്കപ്പെടുന്നു. നിലവില്‍ ജയിലില്‍ ആണ്.

നാലാമത്തെ യുവതി കൃഷിക്കാരന്റെ മകള്‍ രേഷ്മ ശർമ ആണ്. അവളുടെ ഭർത്താവ് ഒരു പഞ്ചായത്ത്‌ മെമ്പർ ആയിരുന്നു. പക്ഷേ പഞ്ചായത്ത്‌ ഭരണ സമിതിയില്‍ ഭരണ പ്രതിപക്ഷ വാക്കേറ്റം നടന്നപ്പോള്‍ അടിപിടി തടയുവാൻ മുന്നിട്ടിറങ്ങിയ സമാധാന പ്രിയൻ ആയ പങ്കജ് ശർമ യെ മറ്റൊരു പഞ്ചായത്ത് അംഗം കുത്തി കൊല്ലുന്നു. അങ്ങനെ രേഷ്മ വിധവ ആകുന്നു.

അഞ്ചാമത്തെ നായിക സ്വകാര്യ ബസ്സ് കണ്ടക്ടർ ആയ ദീപൻ ദാസ് പണ്ഡിറ്റ്‌ മകള്‍ സോനം ശർമ ആണ്. ഇവളുടെ ഭർത്താവ് സ്ത്രീധന പ്രശ്നം പറഞ്ഞു അവളെ സ്ഥിരമായി തല്ലുന്നു. ഒടുവില്‍ 2 മക്കളെയും ഭർത്താവിന് തന്നെ നോക്കുവാൻ ഏല്പിച്ചു ഡിവോഴ്സ് ആയി സോനം വീട്ടില്‍ എത്തുന്നു. ആറാമത്തെ നായിക മധുബാല പണ്ഡിറ്റ്‌ ഒരു പാവപ്പെട്ട വീട്ടിലെ ഏക മകള്‍ ആണ്. അവള്‍ അവിവാഹിത ആണ്. സീരിയലുകള്‍ കണ്ടു അമ്മായി അമ്മയെ പേടിച്ചു ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്നു പ്രതിജ്ഞ എടുക്കുന്നു.

ജീവിതം മടുത്തു ഈ ആറു യുവതികളും KSRTC പ്രിയദർശിനി ബസ്സില്‍ വെറുതെ ഒരു രസത്തിനു കാസർഗോഡ് നിന്നും തിരുവനന്തപുരം, കോവളം, മൂന്നാർ, ഗുരുവായൂർ, etc free ആയി സന്ദർശിക്കുവാൻ തീരുമാനിക്കുന്നു. ഇവരുടെ കൈയ്യില്‍ പണവും ഇല്ല. ജീവിതത്തില്‍ ആദ്യമായി ആണ് ഇവർ പരസ്പരം കാണുന്നത്. പെട്ടിയും ബാഗും എടുത്തു വീട്ടുകാരെ അവഗണിച്ചാണ് ഇവർ വരുന്നതും.

അങ്ങനെയാണ് സിനിമ തുടങ്ങുന്നത്. തിരുവനന്തപുരത്തെക്കു നേരിട്ട് പ്രിയദർശിനി ബസ്സില്ല എന്നും ഉള്ള ബസ്സൊക്കെ വലിയ ടിക്കറ്റ് ചാർജുള്ള super delux ആണെന്നും അറിഞ്ഞു 6 യുവതികളും വിഷമിക്കുന്നു. അപ്പോഴാണ് അവരുടെ മുന്നില്‍ ഉത്തർ പ്രാദേശില്‍ ബാല്യം ചിലവഴിച്ചു ഇയ്യിടെയായി കേരളത്തില്‍ വന്നു കൂടിയ മനോഹർ പണ്ഡിറ്റ്‌ (ഇരുപത്തി ഒമ്പതര വയസ്സ് ) എത്തുന്നത്. ഈ റോള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്യുന്നു. ഇയാള്‍ KSRTC യുടെ ഒരു ടിക്കറ്റ് ചെക്കിങ് ചെയ്യുന്ന ഇൻസ്‌പെക്ടർ ആണേ.

കൈയ്യില്‍ 5 പൈസ ഇല്ലാതെ കേരളം മൊത്തം കറങ്ങുവാൻ വന്ന യുവതികള്‍ക്ക് പണ്ഡിറ്റ്‌ ഒരുഗ്രൻ ഐഡിയ പറഞ്ഞു കൊടുക്കുന്നു. കാസർഗോഡ് നിന്നും ആദ്യം കാഞ്ഞങ്ങാട് ലേക്ക് പ്രിയദർശിനി ബസ്സില്‍ പോവുക. അവിടെ കുറേ കറങ്ങി അടിക്കുക. അടുത്ത ദിവസം കണ്ണൂരിലേക്ക് ഓർഡിനറി ബസ്സില്‍ പോവുക. അവിടെ കുറേ കറങ്ങുക. പിന്നെ തലശ്ശേരി, പിന്നേ കോഴിക്കോട്, പിന്നേ ഗുരുവായൂർ, പിന്നേ കൊടുങ്ങല്ലൂർ, പിന്നേ വൈറ്റില എറണാകുളം, പിന്നേ ചോറ്റാനിക്കര, പിന്നേ കോട്ടയം, കട്ടപ്പന, മൂന്നാർ, ഇടുക്കി,

 പിന്നേ പാലാ, പത്തനംതിട്ട, ആറ്റിങ്ങല്‍, തിരുവനന്തപുരം,നെയ്യാറ്റിൻകര, കോവളം,നഗർകോവില്‍, etc ഇങ്ങനെ കട്ട്‌ ചെയ്ത് കട്ട്‌ ചെയ്ത് 15 ദിവസം എടുത്തു കേരളം മൊത്തം ചുറ്റുക. വരുന്ന വഴി ആലപ്പുഴ, തൃശൂർ, മലപ്പുറം വഴി പാലക്കാട്, പിന്നേ അവിടെ നിന്നുള്ള പ്രിയദർശിനി ബസ്സില്‍ പൊള്ളാച്ചി, പളനി, കോയമ്പത്തൂർ വരെ free ആയി പോകുവാൻ നിർദേശിച്ചു. അവരെല്ലാം സന്തോഷത്തോടെ അത് പോലെ ചെയ്തു.

അവരോടുള്ള സ്നേഹം, പരിഗണന ഒക്കെ കാരണം പണ്ഡിറ്റ്‌ 15 ദിവസം ലീവ് എടുത്തു അവരെ സ്ഥലങ്ങളെല്ലാം കാണിച്ചു കൊടുക്കുന്നു. നല്ല AC റൂം ലോഡ്ജ് ഒക്കെ അവർക്കു free ആയി എടുത്തു കൊടുത്തു. 6 യുവതികള്‍ക്കും നല്ല വെജിറ്റേറിയൻ ഭക്ഷണം വാങ്ങി കൊടുത്തു , പുതിയ വിലകൂടിയ അടിപൊളി വസ്ത്രം എല്ലാം വാങ്ങി കൊടുക്കുന്നു. 

എല്ലാ യുവതികളും വളരെ happy ആയി 5 പൈസ ചിലവില്ലാതെ കാസർഗോഡില്‍ 15 ദിവസത്തിനു ശേഷം തിരിച്ചെത്തുന്നു. ഇതില്‍ അവിവാഹിതയായ മധുബാല പണ്ഡിറ്റ്‌ മനസ്സ് കൊണ്ട് പണ്ഡിറ്റിനെ പ്രണയിക്കുന്നു. മറ്റുള്ള യുവതികള്‍ക്കും "ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയിരുന്നെങ്കില്‍..."എന്നാ ചിന്ത ഉണ്ടാകുന്നു.

യാത്ര കഴിഞ്ഞു തിരിച്ചു വന്ന യുവതികള്‍ക്ക് വീട്ടില്‍ കുറേ എതിർപ്പ് നേരിടേണ്ടി വരുന്നു. പൂജ കപൂറിന്റെയും, ഐശ്വര്യ കപൂറിന്റെയും മദ്യപാനികള്‍ ആയ ഭർത്താക്കന്മാർ വൃക്ക രോഗം ബാധിച്ചു പെട്ടെന്ന് മരിക്കുന്നു.കഞ്ചാവ് കേസില്‍പിടിക്കപ്പെട്ട അഞ്ജലി കപൂറിന്റെ  ഭർത്താവ് ജയിലില്‍ നല്ല ഭക്ഷണം ഒക്കെ കഴിച്ചു സുന്ദരൻ ആയി, ജയിലില്‍ പണി എടുത്തപ്പോള്‍ കിട്ടിയ ലക്ഷങ്ങള്‍ ആയി പുറത്തിറങ്ങുന്നു. ഇതെല്ലാം കണ്ടു മറ്റൊരു യുവതി അങ്ങേരെ വളച്ചു കൊണ്ട് പോകുന്നു. പാവം അഞ്ജലി പിന്നീട് തൊഴിലുറപ്പ് ജോലിക്ക് പോയി അതിദാരിദ്ര്യം മറികടക്കുവാൻ ശ്രമിക്കുന്നു.

അങ്ങനെ രണ്ടുകൊല്ലം കഴിഞ്ഞു.

Already ഡിവോഴ്സ്ഡ് ആയ സോനം ശർമ യെ പ്രൈവറ്റ് ബസ്സ് ജീവനക്കാരനായ അച്ഛനാണ് സംരക്ഷിച്ചിരുന്നത്. എന്നാല്‍ പ്രിയദർശിനി ബസ്സ് വന്നതോടെ സ്വകാര്യ ബസ് വ്യവസായം തകരുകയും, നിരവധി പ്രൈവറ്റ് ബസ്സുകള്‍ സർവീസ് നിറുത്തുകയും, അതിലെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപെടുകയും ചെയ്യുന്നു. ഇങ്ങനെ സോനത്തിന്റെ അച്ഛനും ജോലി നഷ്ടപ്പെടുകയും, അങ്ങേരും ആ ബസ്സിലെ ഓണർ, ക്ലീനർ, ഡ്രൈവർ എല്ലാവരും ആ ബസ്സില്‍ തൂങ്ങി മരിക്കുകയും ചെയ്യുന്നു. അച്ഛൻ കൂടി മരിച്ചതോടെ സോനം തകരുന്നു.

വിവാഹം ഒരിക്കലും കഴിക്കില്ല എന്നാ തീരുമാനം മാറ്റി. മധുബാലയും പണ്ഡിറ്റും ഒന്നിക്കുവാൻ തീരുമാനിക്കുന്നു. (ഇതിനിടയില്‍ 8 ലവ് സോങ്‌സ് ഉണ്ടെ).. ഒടുവില്‍ അവരുടെ വിവാഹം നടക്കുന്നു.

അതിനു ശേഷം വീണ്ടും പഴയത് പോലെ എല്ലാ കൂട്ടുകാരികളെയും കൂട്ടി മറ്റൊരു യാത്ര ഹണിമൂണ്‍ ഭാഗമായി നടത്തുവാൻ മധുബാല പണ്ഡിറ്റ്‌ ആഗ്രഹിക്കുന്നു. എല്ലാവരും റെഡി ആകുന്നു. പക്ഷേ മനോഹരൻ പണ്ഡിറ്റ്‌ ഒരേയൊരു നിബന്ധന വെക്കുന്നു.. "ഹണിമൂണിന് കേരളം മുഴുവൻ പോകുന്ന ആശയം നല്ലതാണ്. പക്ഷേ ഇതിനായി പ്രിയദർശിനി ബസ്സുകള്‍ മാത്രം തെരഞ്ഞെടുക്കേണ്ട.. പ്രൈവറ്റ് ബസ്സില്‍ പോകാം. അവരും റോഡില്‍ ഓടുന്നത് മാങ്ങ പറിക്കുവാൻ അല്ലല്ലോ? അവർക്കും ജീവിക്കേണ്ടേ? "

ഇതു കേട്ട് ഭർത്താവിന് വലിയ സാമ്പത്തിക നഷ്ടം വരുമോ എന്നോർത്തു ഭാര്യ ഓർമിപ്പിച്ചു "പക്ഷെ പണ്ഡിറ്റ്‌ ഏട്ടാ, 6 സ്ത്രീകള്‍ക്ക് ടിക്കറ്റ് ചാർജ് വലിയ പൈസ ആകില്ലേ? നമ്മള്‍ അന്ന് പോയത് പോലെ കട്ട്‌ ചെയ്ത്, കട്ട്‌ ചെയ്ത് ഓർഡിനറി ബസ്സില്‍ മാത്രം തിരുവനന്തപുരം പോയാല്‍ പോരെ..5 പൈസ ചിലവില്ല.. ചിന്തിക്കു.."

പണ്ഡിറ്റ്‌ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. "Who cares?" അങ്ങനെ പണ്ഡിറ്റും 6 യുവതികളും പ്രൈവറ്റ് ബസ്സില്‍ രണ്ട് ആഴ്ച കേരളം മൊത്തം കറങ്ങി തിരിച്ചു വന്നു. എല്ലാവരും ഹാപ്പി ആയി..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !