ബംഗ്ലാദേശികളെ ഇന്ത്യയില്‍ എത്തിക്കുന്നത് കോടികളുടെ ബിസിനസ് : ബിഎസ്‌എഫിനെ നിരീക്ഷിക്കാനും ആളുകള്‍ ; എല്ലാം തകര്‍ത്തത് എസ് ഐ ആറെന്ന് ഏജന്റുമാര്‍,

കൊല്‍ക്കത്ത : ബംഗ്ലാദേശികളെ ഇന്ത്യയില്‍ എത്തിക്കാൻ സജീവമായി ഉണ്ടായിരുന്നത് വൻ ശൃംഖലയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അതിർത്തി കടന്നുള്ള നീക്കത്തെ സുഗമമാക്കുന്ന ഈ സംഘടിത ശൃംഖല വർഷങ്ങളായി സജീവമായിരുന്നു.

ഏകദേശം ₹900 കോടി വരെ വർഷം ഇതുവഴി ബിസിനസ് നടന്നിരുന്നുവെന്നാണ് ഏജന്റുമാർ പറയുന്നത് . ആനന്ദ് ബസാർ പത്രികയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. അതിർത്തിയുടെ ഇരുവശത്തുമുള്ള ഏജന്റുമാർ, പ്രാദേശിക നേതാക്കള്‍ , ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഒരുക്കുന്നവർ , വ്യാജ രേഖകള്‍ നിർമ്മിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികള്‍ എന്നിവരാണ് ഈ ശൃംഖലയിലുള്ളതെന്നും ഏജന്റുമാർ പറയുന്നു.
എന്നാല്‍ 2025 നവംബറില്‍ സംസ്ഥാനത്ത് എസ്‌എസ്‌ആർ വന്നതിനെത്തുടർന്ന് സാഹചര്യങ്ങള്‍ മാറി. സുവേന്ദു സർക്കാർ വന്നതോടെ അനധികൃത നുഴഞ്ഞുകയറ്റം തടസ്സപ്പെട്ടു. തങ്ങളുടെ ബിസിനസ് തന്നെ പൊളിഞ്ഞുവെന്നുമാണ് ഏജന്റുമാർ പറയുന്നത് .

ബംഗ്ലാദേശികളെ ഇന്ത്യയിലേയ്‌ക്ക് എത്തിക്കാനായി 1000 ക്രോസിംഗ് പോയിന്റുകളാണ് ഉള്ളത്. ഇന്ത്യൻ ഭാഗത്തെ വയലുകള്‍ക്കും കുറ്റിക്കാടുകള്‍ക്കും ഇടയില്‍ ഒളിവില്‍ കഴിയുന്ന ഏജന്റുമാരുടെ സഹായികള്‍ പ്രദേശം നിരീക്ഷിക്കുകയും അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്‌എഫ്) പട്രോളിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറുവശത്തേക്ക് കൈമാറുകയും ചെയ്യും . റൂട്ട് സുരക്ഷിതമാണെന്ന് ഉറപ്പിച്ച്‌ മാത്രമേ അതിർത്തി കടന്നുള്ള നീക്കം സംഘടിപ്പിച്ചിരുന്നുള്ളൂ. അവസരം ലഭിക്കുമ്പോഴെല്ലാം പകല്‍ സമയത്തും നുഴഞ്ഞുകയറ്റം നടന്നിരുന്നു.


ഇതിനൊക്കെ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സിം കാർഡുകള്‍ ഉപയോഗിച്ചിരുന്നു. ഡിജിറ്റല്‍ ചാനലുകള്‍ വഴി സാമ്പത്തിക ഇടപാടുകളും നടന്നിരുന്നതായി റിപ്പോർട്ടുണ്ട്.അതിർത്തി കടന്നാല്‍, അവരെ അടുത്തുള്ള ബസ് സ്റ്റാൻഡുകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും കൊണ്ടുപോകുന്നതിനുള്ള ചുമതല പ്രാദേശിക ശൃംഖലയിലുള്ളവർക്കാണ്

തുടർന്ന് പ്രധാന നഗരങ്ങളിലേക്ക് അയയ്‌ക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏർപ്പെടുത്തും . വിവിധ ഘട്ടങ്ങളിലായി ഇതിനുള്ള പേയ്‌മെന്റുകള്‍ നിശ്ചയിക്കുകയായിരുന്നു പതിവ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !