വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങി: കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു,

 കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു. ബാവോട്ടു പാറ നസീമാ മന്‍സില്‍ നാലകത്ത് ഷംസുദ്ദീന്‍ (45) ദുബൈയില്‍ മരിച്ചതായാണ് നാട്ടില്‍ ലഭിച്ച വിവരം.

കുറച്ച് ദിവസം മുമ്പ് താമസ സ്ഥലത്ത് വെച്ച് പെട്ടെന്ന് ഉണ്ടായ അസുഖത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇരിട്ടിയിലെ പരേതനായ ഹംസയുടെയും നാലകത്ത് സുഹറയുടെയും മകനാണ്

മൂന്ന് മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ എത്തിയത്. സ്വന്തം വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് അടുത്തിടെയാണ് അവധി കഴിഞ്ഞ് തിരിച്ച് ദുബൈയിലേക്ക് പോയത്. ദുബൈ കെഎംസി സി നേതാക്കള്‍ ഇടപെട്ട് മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുന്ന മൃതദേഹം രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും.

തുടര്‍ന്ന് ബാവോട്ടു പാറ സി എച്ച് സെന്ററില്‍ പൊതു ദര്‍ശനത്ത് വെക്കും. 9 മണിയോടെ കയനി പള്ളിയില്‍ കബറടക്കും. ഭാര്യ: സി മൈമൂനത്ത്. മക്കള്‍: സിനാന്‍, ദിയ (വിദ്യാര്‍ഥിനി) സഹോദരങ്ങള്‍: ഷമീര്‍ (ഷാര്‍ജ ), അലി (ദുബൈ ), ഷറഫു (ദുബൈ ), റയീസ, റഹ്മ്മത്ത്, റസീന

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !