കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു. ബാവോട്ടു പാറ നസീമാ മന്‍സില്‍ നാലകത്ത് ഷംസുദ്ദീന് (45) ദുബൈയില്‍ മരിച്ചതായാണ് നാട്ടില്‍ ലഭിച്ച വിവരം.
കുറച്ച് ദിവസം മുമ്പ് താമസ സ്ഥലത്ത് വെച്ച് പെട്ടെന്ന് ഉണ്ടായ അസുഖത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇരിട്ടിയിലെ പരേതനായ ഹംസയുടെയും നാലകത്ത് സുഹറയുടെയും മകനാണ്മൂന്ന് മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ എത്തിയത്. സ്വന്തം വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് അടുത്തിടെയാണ് അവധി കഴിഞ്ഞ് തിരിച്ച് ദുബൈയിലേക്ക് പോയത്. ദുബൈ കെഎംസി സി നേതാക്കള്‍ ഇടപെട്ട് മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുന്ന മൃതദേഹം രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും.
തുടര്‍ന്ന് ബാവോട്ടു പാറ സി എച്ച് സെന്ററില്‍ പൊതു ദര്‍ശനത്ത് വെക്കും. 9 മണിയോടെ കയനി പള്ളിയില്‍ കബറടക്കും. ഭാര്യ: സി മൈമൂനത്ത്. മക്കള്‍: സിനാന്, ദിയ (വിദ്യാര്‍ഥിനി) സഹോദരങ്ങള്‍: ഷമീര്‍ (ഷാര്‍ജ ), അലി (ദുബൈ ), ഷറഫു (ദുബൈ ), റയീസ, റഹ്മ്മത്ത്, റസീന






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.