വീട്ടിൽ ഒളിഞ്ഞു നോക്കിയെന്നാരോപിച്ച് മദ്ധ്യവയസ്‌കന് ക്രൂര മർദനം; വിവസ്‌ത്രനാക്കി കെട്ടിയിട്ടു, നിലത്തിട്ട് ചവിട്ടി,

റാന്നി: റാന്നിയില്‍ 56കാരന് ആള്‍ക്കൂട്ട മര്‍ദനം. വീട്ടില്‍ ഒളിഞ്ഞുനോക്കിയെന്നാരോപിച്ചാണ് പുല്ലമ്പള്ളി സ്വദേശിയെ നഗ്നനാക്കി ആള്‍ക്കൂട്ടം അതിക്രുരമായി ആക്രമിച്ചത്.

വിവസ്ത്രനാക്കി കയ്യും കാലും കഴുത്തും കയറുപയോഗിച്ചു കൂട്ടിക്കെട്ടിയ ശേഷ ആളുകള്‍ കൂട്ടം ചേര്‍ന്ന് അതിക്രൂരമായി മര്‍ദിക്കുക ആയിരുന്നു. ഇയാളെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മര്‍ദിച്ചവര്‍ തന്നെയാണു ദൃശ്യങ്ങളും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതെന്നാണു സൂചന.

ആള്‍ക്കൂട്ടം ഇയാളുടെ മുഖത്ത് ശക്തമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മര്‍ദനമേറ്റു നിലത്തു വീണ ഇയാളെ ആള്‍ക്കൂട്ടം നിലത്തിട്ടു ചവിട്ടുകയും ക്രൂരമമായി മര്‍ദിക്കുകയും ചെയ്തു. കരഞ്ഞുകൊണ്ടു താന്‍ മോഷ്ടിക്കാന്‍ വന്നതല്ലെന്നു ഇയാള്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞ ദിവസം രാത്രി 11.30ന് ആണു സംഭവം. വര്‍ഗീസ് മാത്യുവിനാണു (ബിജു-56) തന്റെ വീട്ടില്‍നിന്നു രണ്ടുകിലോമീറ്റര്‍ മാത്രം അകലെയായി ചെമ്പന്‍മുഖത്തുവച്ച്‌ മര്‍ദനമേറ്റത്.

മര്‍ദനമേറ്റു ചോരയൊലിച്ചു കിടന്ന വര്‍ഗീസ് മാത്യുവിനെ റാന്നി പൊലീസ് എത്തിയാണു റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരുക്കേറ്റിട്ടുണ്ടെന്നാണു വിവരം. 

മൊഴി എടുക്കാനെത്തിയ റാന്നി പൊലീസിനോടു ബിജു പരാതിയില്ലെന്നാണു പറഞ്ഞത്. എങ്കിലും മൊഴിയെടുത്തെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. വീട്ടില്‍ ഒളിഞ്ഞു നോക്കിയതിനു വീട്ടുകാരുടെ പരാതിയില്‍ ബിജുവിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !