കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്.
തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ട്. പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കമ്മീഷണർക്ക് റിപ്പോർട്ട് നല്‍കി.വ്യാജ പരാതിയുടെ മറവില്‍ ലക്ഷ്മിപ്രിയയും വനിതാ എസ്‌ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. അതേസമയം അൻസിബക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതി ഗൗരവമുള്ളതല്ലെന്നും പൊലീസ് പറയുന്നു.
അൻസിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം പ്രഖ്യാപിച്ചത്. തൃക്കാക്കര എസിപിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് അൻസിബയെയും ലക്ഷ്മിപ്രിയയെയും ചോദ്യം ചെയ്തിരുന്നു.പുറമേ വനിത എസ്‌ഐയായ രേഷ്മയുടെയും മൊഴിയെടുത്തു. പിന്നാലെയാണ് പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. അൻസിബയെ എസ്‌ഐ രേഷ്മ മാനസികമായി പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായതെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അൻസിബയുടെ ഒരു സന്ദേശം തന്റെ ഫോണിലെത്തിയെന്നും അത് കുടുംബത്തില്‍ പ്രശ്‌നമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ വനിത സെല്ലില്‍ പരാതി നല്‍കിയത്. ഈ പരാതിയും ഗൗരവമുള്ളതല്ലെന്ന് റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്.
അതേസമയം നടി അൻസിബ ഹസന്റെ പരാതിയില്‍ നടൻ ടിനി ടോമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നടി നീനാ കുറിപ്പിന് അറിയാമെന്ന അൻസിബയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവരുടെ മൊഴിയും രേഖപ്പെടുത്തും. താരസംഘടനയായ അമ്മയുടെ മുൻ ജോയിന്റ് സെക്രട്ടറിയായ അൻസിബയുടെ മൊഴി കടവന്ത്ര പൊലീസാണ് രേഖപ്പെടുത്തിയത്.
മൊഴികളെല്ലാം വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഈ പരാതിയില്‍ പൊലീസ് കേസെടുക്കുകയുള്ളു എന്നാണ് വിവരം. വർഗീയ പരാമർശം, സൈബർ അധിക്ഷേപം, കുടുംബത്തെ ഉൾപ്പെടെ അധിക്ഷേപിച്ചു എന്നിവ അടക്കമാണ് അൻസിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളുടെ മൊഴിയെടുക്കും







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.