ഫോണില്‍ സംസാരിച്ചാല്‍ തീരുമായിരുന്ന വിഷയം: അങ്ങനെ അരി വാങ്ങിയവരും കരുതി ഇരുന്നോളു, മുന്നറിയിപ്പുമായി ലക്ഷ്മി പ്രിയ,,

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലൊക്കെ അടിസ്ഥാനമില്ലാത്ത വാർത്തകളില്‍ നിറഞ്ഞു നിന്നിരുന്നതിനാല്‍ മന:സ്സമാധാനം നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നില്ല താനെന്ന് ലക്ഷ്മി പ്രിയ.

പുതുതായി നിർമ്മിക്കുന്ന ഫാമില്‍ കോഴി കൃഷി, പശു വളർത്തല്‍ ഇവ എങ്ങനെ വേണം എന്നതിനെപ്പറ്റി വീഡിയോസ് കാണുകയായിരുന്നുവെന്നും താൻ നിർമിക്കാൻ പോകുന്ന സിനിമയെ കുറിച്ചുള്ള പണിയിലായിരുന്നുവെന്നും ലക്ഷ്മി പ്രിയ പറയുന്നു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി ജി പി, കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ വിലപ്പെട്ട നിമിഷം ആണ് അൻസിബ കളഞ്ഞതെന്നും ലക്ഷ്മി പറയുന്നു. 

സത്യം അറിയാതെ എനിക്കെതിരെ വ്യാജ തലക്കെട്ടുകള്‍ നല്‍കി യൂട്യൂബ് വീഡിയോസും റിയാക്ഷൻ വീഡിയോസും ചെയ്ത് അരി വാങ്ങിയവരും കരുതി ഇരുന്നോളൂവെന്നും ലക്ഷ്മി പ്രിയ മുന്നറിയിപ്പ് നല്‍കുന്നു.

ലക്ഷ്മി പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ ദിവസങ്ങളിലൊക്കെ അടിസ്ഥാനമില്ലാത്ത വാർത്തകളില്‍ നിറഞ്ഞു നിന്നിരുന്നതിനാല്‍ മന:സ്സമാധാനം നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നോ ലക്ഷ്മി പ്രിയ?? ഒട്ടുമേ അല്ല. നൂറ് ശതമാനവും അടിസ്ഥാനമില്ലാത്ത ഒരു കേസില്‍ ഞാൻ എന്തിന് എന്റെ മന:സമാധാനം കെടുത്തണം?? ഞാൻ ഇവിടെ പുതുതായി നിർമ്മിക്കുന്ന ഫാമില്‍ കോഴി കൃഷി, പശു വളർത്തല്‍ ഇവ എങ്ങനെ വേണം എന്നതിനെപ്പറ്റി യൂട്യൂബ് വീഡിയോസ് കണ്ടിരിക്കുകയായിരുന്നു.

ഒപ്പം അലിക്കത്ത് എന്ന പേരില്‍ ബഷീർ പൊന്നാനി സംവിധാനം ചെയ്യുന്ന ചിത്രം ഞാൻ ആണ് നിർമ്മിക്കുന്നത്. സ്ക്രിപ്റ്റ് ആവർത്തിച്ചു വായിച്ചും തിരുത്തലുകള്‍ വരുത്തുകയും ചെയ്തുകൊണ്ട് അവരുടെ ഒപ്പം ഉണ്ട് ഞാനും.

പിന്നെ അമ്മയുടെ ആനുവല്‍ ജനറല്‍ ബോഡി റിപ്പോർട്ടിന് വേണ്ട വിവിധ വിഷയങ്ങള്‍ എഴുതി തയ്യാറാക്കുന്നത് ഞങ്ങള്‍ രണ്ട് വൈസ് പ്രസിഡന്റ് മാരുടെ ചുമതല ആയിരുന്നു. അതൊക്കെ എഴുതി കഴിഞ്ഞപ്പോഴേക്കും അന്വേഷണ റിപ്പോർട്ട് എത്തി.

രണ്ട് പേര് തമ്മില്‍ രണ്ട് മിനിറ്റ് ഫോണില്‍ സംസാരിച്ചാല്‍ തീരുമായിരുന്ന വിഷയം അതിന് മറ്റേ ആള്‍ തയ്യാറാകാതെ വന്നപ്പോള്‍, ലാഘവത്തോടെ നിസ്സാരം എന്ന് അയച്ച ആള്‍ കരുതുകയും ലഭിച്ച ആള്‍ക്ക് അതങ്ങനെ അല്ലാതെ കുടുംബത്തില്‍ പ്രശ്നം ഉണ്ടാവുകയും ചെയ്തപ്പോള്‍ എനിക്ക് പരാതി കൊടുക്കേണ്ടി വന്നു. 

4 വരിയില്‍ ഉള്ള പരാതി. സത്യത്തില്‍ പരാതി അല്ല, എന്റെ മനോ വിഷമം, അതുകൊണ്ട് എനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍, അതൊന്ന് ആ കുട്ടിയെ വിളിച്ചു ചോദിക്കണം എന്ന് മാത്രമേ ഞാൻ ആവശ്യപ്പെട്ടിരുന്നുള്ളൂ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !