കോട്ടയം: പലരും വിചാരിക്കുന്നത് ക്യാന്‍സറിന്റെ തുടക്കം വേദനയോടെയാണ് എന്നാണ്. മുഴ കാണുകയോ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നമുണ്ടാകുകയോ ചെയ്യും എന്നാണ് പലരും കരുതുക.
എന്നാല്‍ ഇതൊന്നുമാകില്ല, നമ്മള് വിചാരിക്കാത്ത കാര്യങ്ങളാവും ചിലപ്പോള്‍ ക്യാന്‍സര്‍ ലക്ഷണമാവുക. വിട്ടുമാറാത്ത ചുമ മുതല്‍ ക്ഷീണം പോലും കാന്‍സര്‍ ലക്ഷണമാവാം. ചുമ, ദഹനപ്രശ്നങ്ങള്‍, ക്ഷീണം, വായ് പുണ്ണ് തുടങ്ങി ദിവസേന നമ്മള്‍ക്കുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ പോലും ചിലപ്പോള്‍ അപകടമാകാം. എന്നാല്‍ എല്ലാ ചുമയും ക്യാന്‍സര്‍ ആവണമെന്നുമില്ല. ലക്ഷണങ്ങള്‍ ഏറെ നാള് നീണ്ടു നില്ക്കുന്നുണ്ടെങ്കിലാണ് ശ്രദ്ധിക്കേണ്ടത്.കൂടുതല്‍ ക്യാന്‍സറിലും തുടക്കകാലത്ത് വേദന അനുഭവപ്പെടില്ല എന്നാണ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്. ചില സമയങ്ങളില്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ മറ്റ് പല രോഗമായും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഭക്ഷണവും മറ്റും ഇറക്കാനുള്ള ബുദ്ധിമുട്ട് പലപ്പോഴും അസിഡിറ്റി പ്രശ്നമായും മോശം ഭക്ഷണം കഴിച്ചതിലുള്ള പ്രശ്നമായും കണക്കാക്കാറുണ്ട്.
എന്നാല്‍ ആഴ്ചകളോളം ഇറക്കാനുള്ള പ്രശ്നം തുടരുകയും കൂടുതല്‍ രൂക്ഷമാവുകയും ചെയ്താല്‍ പരിശോധന നടത്തേണ്ടതാണ്. ഫുഡ് പൈപ്പിലോ തൊണ്ടയിലോ സമീപത്തുള്ള ടിഷ്യൂകളിലോ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് വിഴുങ്ങാനുള്ള ബുദ്ധിമുട്ടിന് കാരണമാകുന്നത്.അതുപോലെ എത്ര ഉറങ്ങിയാലും ക്ഷീണം മാറാത്തതുപോലുള്ള അവസ്ഥയുണ്ടാകാം. ക്യാന്‍സറുമായി ബന്ധപ്പെട്ട ക്ഷീണം സാധാരണ ക്ഷീണത്തില്‍ നിന്ന് വ്യത്യസ്തമാണ്. എത്ര റെസ്റ്റ് എടുത്താലും അത് മാറില്ല. മാത്രമല്ല നമ്മുടെ ദിനചര്യയേയും സാരമായി ബാധിക്കും.
കൂടാതെ വായ് പുണ്ണും ചിലപ്പോഴെല്ലാം ക്യാന്‍സര്‍ ലക്ഷണമാകാറുണ്ട്. സാധാരണ നമുക്ക് വരുന്ന വായ്പ്പുണ്ണ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭേദമാകും. എന്നാല്‍ വായ്പുണ്ണ് ആഴ്ചകളോളം നില്‍ക്കുകയും പോയ പോലെ തിരിച്ചുവരികയോ കൂടുതല്‍ ബുദ്ധിമുട്ടാവുകയോ ചെയ്താല്‍ ചികിത്സ തേടേണ്ടതാണ്. അതുപോലെ സ്ത്രീകളില്‍ ബ്ലീഡിങ് വരുമ്പോള്‍ ഹോര്‍മോണല്‍ പ്രശ്നമായാണ് കണക്കാക്കിയിരുന്നത്. അതുപോലെ മലത്തില്‍ രക്തം കാണുന്നത് മൂലക്കുരുവിന്റേതാണെന്നാണ് കരുതാറുള്ളത്.
എന്നാല്‍ ഇവയെല്ലാം ശരീരം നല്കുന്ന മുന്നറിയിപ്പുകളാണ്. അതുപോലെ ശരീരഭാരം വല്ലാതെ കുറയുന്നതും ക്യാന്‍സര്‍ ലക്ഷണമാകാന്‍ സാധ്യതയുണ്ട്. നമ്മുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശാരീരിക പ്രശ്നങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്ക്കുന്നുണ്ടെങ്കില് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.