ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളില്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയിലുള്ള റെഡ് റോഡില്‍ നടക്കുന്ന യോഗാ ദിന ചടങ്ങിലാണ് മോദി പങ്കെടുക്കുന്നത്.
യോഗയുടെ നിർദേശങ്ങളും യുവാക്കള്‍ക്ക് മോദി നല്കി. ആയിരക്കണക്കിന് പേരാണ് യോഗ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. അതിരാവിലെ തന്നെ യോഗ ആരംഭിച്ചുകഴിഞ്ഞിരുന്നു. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ് ഇത്തവണത്തെ സന്ദേശം.അതേസമയം, രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.
സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ദില്ലിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കോണാർക്, തമിഴ്നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര- സാംസ്കാരിക കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികള്‍ നടക്കും. കേരളത്തിലും എല്ലാ ജില്ലകളിലും പരിപാടികള്‍ നടക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.