ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യുവാക്കള്‍ക്ക് യോഗ നിര്‍ദേശങ്ങളുമായി നരേന്ദ്രമോദി, കേരളത്തിലും വിപുലമായ പരിപാടികള്‍,

ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളില്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയിലുള്ള റെഡ് റോഡില്‍ നടക്കുന്ന യോഗാ ദിന ചടങ്ങിലാണ് മോദി പങ്കെടുക്കുന്നത്.

യോഗയുടെ നിർദേശങ്ങളും യുവാക്കള്‍ക്ക് മോദി നല്‍കി. ആയിരക്കണക്കിന് പേരാണ് യോഗ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. അതിരാവിലെ തന്നെ യോഗ ആരംഭിച്ചുകഴിഞ്ഞിരുന്നു. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ് ഇത്തവണത്തെ സന്ദേശം.

അതേസമയം, രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ദില്ലിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കോണാർക്, തമിഴ്നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര- സാംസ്കാരിക കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികള്‍ നടക്കും. കേരളത്തിലും എല്ലാ ജില്ലകളിലും പരിപാടികള്‍ നടക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !