ചെന്നൈ: തമിഴ്നാട് തൂത്തുക്കുടി ജില്ലയിലെ ഹില്‍ടോപ്പ് ക്ഷേത്രത്തില്‍ തീറ്റ കൊടുക്കുന്നതിനിടെ കുരങ്ങന്മാര് വളഞ്ഞതിനെ തുടര്‍ന്ന് ഭയന്ന് താഴേക്ക് വീണ 24കാരിക്ക് ദാരുണാന്ത്യം.
കഴുകുമലൈ കലുഗാസലമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ 24 വയസ്സുകാരിയായ അനിത ആണ് മരിച്ചത്. ഒരു മാസം മുന്‍പായിരുന്നു അനിതയും വിദേശത്ത് ജോലി ചെയ്യുന്ന സുരേഷും (29) തമ്മിലുള്ള വിവാഹം. അടുത്തിടെയാണ് ലീവില്‍ സുരേഷ് നാട്ടിലെത്തിയത്.പ്രധാന ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം ദമ്പതികള്‍ മലമുകളിലുള്ള ഉച്ചിപ്പിള്ളയാര്‍ കോവിലിലേക്ക് പോയി. അവിടെയുണ്ടായിരുന്ന കുരങ്ങന്മാര്ക്ക് പഴങ്ങള്‍ നല്‍കുന്നതിനിടെ പെട്ടെന്ന് കൂടുതല്‍ കുരങ്ങന്മാര് കൂട്ടത്തോടെ ഇവരെ വളഞ്ഞു.
കുരങ്ങന്മാരെ കണ്ട് ഭയന്നുപോയ അനിത പരിഭ്രാന്തിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മലമുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ യുവതി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.കഴുകുമലൈ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് മൃതദേഹം താഴെയിറക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.