വീണ്ടും അഗ്നിബാധ: ബിഹാറില്‍ ആശുപത്രി ഐസിയുവില്‍ വൻ തീപിടിത്തം, 10 രോഗികള്‍ക്ക് ദാരുണാന്ത്യം,

ന്യൂഡൽഹി : ബീഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലുണ്ടായ വൻ തീപിടിത്തത്തില്‍ 10 രോഗികള്‍ മരിച്ചു. മുസാഫർപൂർ ജില്ലയിലെ പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

രക്ഷാപ്രവർത്തനം തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്. പുലർച്ചെ 3: 55 നാണ് ഫയർഫോഴ്സിന് അടിയന്തര സന്ദേശം ലഭിച്ചത്. ഐ. സി. യുവില്‍ നിന്ന് 20 ഓളം പേരെ ഒഴിപ്പിച്ചു. ബാക്കിയുള്ള രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പലരുടേയും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം ദില്ലിയിലും സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. ദില്ലി മാളവ്യ നഗറിലുള്ള ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേർ മരിക്കുകയും 26 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാവിലെ 8:30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ പടരുമ്പോള്‍ നാല്‍പ്പതോളം അതിഥികള്‍ ഹോട്ടലിലുണ്ടായിരുന്നു, ഇവരില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. കെട്ടിടത്തിന് അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും ഒരു വഴി മാത്രമാണുണ്ടായിരുന്നത്. ജനലുകള്‍ പൂർണ്ണമായും അടച്ചു പൂട്ടിയ നിലയിലായിരുന്നു. തീ പടർന്നതോടെ അകത്തുണ്ടായിരുന്നവർക്ക് പുറത്തുകടക്കാൻ കഴിയാതായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !