കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് യുഎഇയുടെ പൂട്ട്; 15 വയസ്സിന് താഴെയുള്ളവര്‍ക്ക് പൂര്‍ണ വിലക്ക്, രാജ്യത്ത് ആദ്യം,

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് യുഎഇയുടെ പൂട്ട്; 15 വയസ്സിന് താഴെയുള്ളവര്‍ക്ക് പൂര്‍ണ വിലക്ക്, രാജ്യത്ത് ആദ്യം,

അബുദാബി: പതിനഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ. പതിനഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നിയന്ത്രണങ്ങളോടെ ഉപയോഗിക്കാം.

ഗള്‍ഫില്‍ നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ രാജ്യമായി യുഎഇ മാറി. 12 മാസത്തിനകം ഇത് പൂർണമായി നടപ്പാക്കും. വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് യുഎഇ ക്യാബിനറ്റിന്റെ തീരുമാനം. കുട്ടികള്‍ മൂന്നു മണിക്കൂർ വരെ സോഷ്യല്‍ മീഡിയയില്‍ ചെലവിടുന്നു. ഇത് ഉത്കണഠയിലേക്കും പഠനവും ശ്രദ്ധയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും നയിക്കുന്നു.
പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കാനോ സോഷ്യല്‍ മീഡിയ ഫീച്ചേഴ്സ് ഉപയോഗിക്കാനോ കഴിയില്ല. പതിനഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മുന്നിലെത്തുന്ന കോണ്ടന്റ് സംബന്ധിച്ച കൃത്യമായ ഫില്‍റ്ററിങ് പൂർത്തിയാക്കും.
ഉപയോഗിക്കാവുന്ന സമയം പരിമിതമാക്കും. രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലുമാക്കും. ബന്ധപ്പെട്ട അതോറിറ്റികളുമായി ചേർന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിയന്ത്രണം നടപ്പാക്കാനുള്ള സംവിധാനമൊരുക്കണം. കടുത്ത പ്രായം തെളിയിക്കല്‍ കടമ്പകളുള്‍പ്പടെ വന്നേക്കും. സ്വകാര്യതാ സെറ്റിങ്സ് പൊളിച്ചെഴുതേണ്ടി വരും.

മുൻപ് പുറത്തിറക്കിയ രേഖ പ്രകാരം നിർദേശങ്ങള്‍ യുഎഇയില്‍ പ്രവർത്തിക്കുന്നതോ, യുഎഇയിലുള്ളവരെ ലക്ഷ്യമിട്ടുള്ളതോ ആയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ബാധകമാണ്. വെബ് സൈറ്റുകള്‍, സെർച്ച്‌ എഞ്ചിനുകള്‍, സ്മാർട്ട് ആപ്ലിക്കേഷൻ, ഗെയിമിങ് പ്ലാറ്റ്ഫോം,

 പോഡ്കാസ്റ്റ് പ്ലാറ്റ്ഫോം, സോഷ്യല്‍ മീഡിയ, ലൈവ് സ്ട്രീമിങ്, വീഡിയോ ഓണ്‍ ഡിമാൻഡ്, ഇ കൊമേഴ്സ് എന്നിവയുള്‍പ്പടെ. മേല്‍നോട്ടത്തിനായി ചൈല്‍ഡ് സേഫ്റ്റി കൗണ്‍സിലും രൂപീകരിച്ചു. ആരോഗ്യ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയേക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network