മീററ്റ്: നവദമ്പതികള്‍ക്ക് പരസ്പരം അറിയാനും പരിചയപ്പെടാനും കൂടുതല്‍ അടുക്കാനും ഒക്കെയുള്ള അവസരമാണ് ഹണിമൂണ്‍. എന്നാല്‍, ആ ഹണിമൂണിലേക്ക് വീട്ടുകാരും ഒപ്പം വന്നാലോ?
പലർക്കും അതിഷ്ടപ്പെടില്ല അല്ലേ? മിഥുനം സിനിമയിലെ ഉർവശിയുടെയും മോഹൻലാലിന്റെയും അവസ്ഥയാകും എന്ന് സാരം. അതുപോലെ, ഒരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. നൈനിറ്റാളില്‍ ഹണിമൂണിന് പോയപ്പോള്‍ ഭർത്താവ് തന്റെ കുടുംബത്തെയും കൂടെക്കൂട്ടി. അതോടെ തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് വധു. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയാണ് യുവതി.ഡെല്‍ഹിയിലെ പട്ടേല്‍ നഗറിലാണ് ഭർത്താവിന്റെ വീട്. സിംഗപ്പൂരില്‍ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠിച്ചയാളാണ് യുവാവ്. വിവാഹം കഴിഞ്ഞ് ഇരുവരും ഉത്തരാഖണ്ഡിലെ നൈനിറ്റാളിലേക്കാണ് ഹണിമൂണ്‍ പോയത്.സിനിമയല്ലിത് ജീവിതം: ഹണിമൂണ്‍ പോയപ്പോള്‍ ഭര്‍ത്താവ് വീട്ടുകാരെയും കൂടെക്കൂട്ടി, ഭാര്യ കലിപ്പില്‍, വിവാഹമോചനം വേണമെന്നാവശ്യം,,
0
വ്യാഴാഴ്ച, ജൂൺ 11, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.