കാലങ്ങൾക്ക് ശേഷം വീണ്ടും: 35 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ഭാമയെ തേടി ഒടുവില്‍ ഗന്ധര്‍വ്വൻ ഭൂമിയിലേക്ക്; മനസ്സുനിറച്ച്‌ വീഡിയോ,

കാലങ്ങൾക്ക് ശേഷം വീണ്ടും: 35 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ഭാമയെ തേടി ഒടുവില്‍ ഗന്ധര്‍വ്വൻ ഭൂമിയിലേക്ക്; മനസ്സുനിറച്ച്‌ വീഡിയോ,

സിനിമ പ്രമികളുടെ മനസില്‍ ഇന്നും പ്രത്യേക സ്ഥാനമുള്ള ചിത്രമാണ് പത്മരാജൻ ഒരുക്കിയ 'ഞാൻ ഗന്ധർവ്വൻ'. ചിത്രത്തിന്റെ അവസാനം ഭാമയെ തനിച്ചാക്കി ഗന്ധർവ്വൻ മടങ്ങുമ്പോള്‍ പ്രേക്ഷകരുടെ നെഞ്ചിലും അത് ഒരു വിങ്ങലായി മാറിയിരുന്നു.

ആ സങ്കടങ്ങള്‍ക്ക് എഐ നല്‍കിയ ഒരു ഹാപ്പി എൻഡിംഗാണ് ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നത്. സിനിമയില്‍ അനിവാര്യമായ വേർപിരിയലിലാണ് കഥ അവസാനിക്കുന്നതെങ്കില്‍, എഐ വീഡിയോയില്‍ കഥയാകെ മാറുകയാണ്. വർഷങ്ങള്‍ക്കു ശേഷം ഭാമയെതേടി ഗന്ധർവ്വൻ വീണ്ടുമെത്തുകയാണ്. ശേഷിക്കുന്ന കാലം ഭാമയോടൊപ്പം ഒരു സാധാരണ മനുഷ്യനായി, ഭൂമിയിലെ സുഖദുഃഖങ്ങള്‍ പങ്കിട്ട് ജീവിക്കാനായാണ് ഗന്ധർവ്വൻ എത്തുന്നത്.
"എന്നെങ്കിലും ദേവൻ തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ ഭാമ കാത്തിരുന്നു.. വർഷങ്ങള്‍ക്ക് ശേഷം.. ഗന്ധർവ്വൻ വീണ്ടും എത്തി ഒരു സാധാരണ മനുഷ്യനായി ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കാൻ" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. fresh_n_live എന്ന അക്കൗണ്ടാണ് മനോഹരമായ വീഡിയോയ്ക്കു പിന്നില്‍. ഒരിക്കലും പ്രതീക്ഷിക്കാത്ത രംഗങ്ങള്‍ കാണാനായതിന്റെ സന്തോഷത്തില്‍ നിരവധി കമന്റുകളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, പത്മരാജന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ നിതീഷ് ഭരദ്വാജും സുപർണ്ണയുമായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. തിയേറ്ററില്‍ വിജയിക്കാനായില്ലെങ്കിലും പിന്നീട് വലിയ സ്വീകാര്യതയായിരുന്നു ഞാൻ ഗന്ധർവ്വന് ലഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !