ന്യൂഡൽഹി: തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവാകാൻ നരേന്ദ്ര മോദി.
ജൂണ്‍ 10ന് പ്രധാനമന്ത്രി പദത്തില്‍ തുടർച്ചയായ 4,399 ദിവസങ്ങള്‍ മോദി പൂർത്തിയാക്കും. ആദ്യ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുന്നത്. ഒപ്പം മോദി സർക്കാർ പതിമൂന്നാം വർഷത്തിലേക്കും കടക്കുകയാണ്.2014 മെയ് 26നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്. ജൂണ്‍ 10ന് മോദി പ്രധാനമന്ത്രി പദത്തില്‍ 4,399 ദിവസങ്ങള്‍ പൂർത്തിയാക്കും. ഇതോടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തില്‍ തുടർച്ചയായ 4,398 ദിവസങ്ങള്‍ പൂർത്തിയാക്കിയ നെഹ്റുവിൻ്റെ റെക്കോർഡ് മോദി മറികടക്കും. 1952 മെയ് 13 മുതല്‍ 1964 മെയ് 27 വരെയായിരുന്നു നെഹ്റുവിൻ്റെ കാലയളവ്. 1947 മുതല്‍ 1952 വരെ നെഹ്റു പ്രധാനമന്ത്രി പദവി വഹിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിലൂടെ അല്ലായിരുന്നു അധികാരമേറ്റത്. ഇന്ദിര ഗാന്ധി 4,077 ദിവസങ്ങളാണ് (1966 ജനുവരി 24 - 1977 മാർച്ച് 24) പ്രധാനമന്ത്രി പദവി വഹിച്ചത്.
അതേസമയം മോദി സർക്കാർ ഇന്ന് പതിമൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. പശ്ചിമ ബംഗാളിലും ബിഹാറിലും നേടിയ മിന്നും ജയങ്ങളോടെ മൂന്നാം മോദി സർക്കാർ രാഷ്ട്രീയ സ്ഥിരത ഉറപ്പിച്ചു. മണ്ഡല പുനർ നിർണയം, വനിതാ സംവരണം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ പ്രധാന ബില്ലുകള്‍ പാസാക്കി എടുക്കാമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്. അതിനിടെ, നീറ്റ്, സിബിഎസ്‌ഇ പരീക്ഷ വീഴ്ചകള്‍ അടക്കം ഭരണത്തിലെ പാളിച്ചകള്‍ സർക്കാരിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.കഴിഞ്ഞ 12 വർഷത്തിനിടയില്‍ ഇന്ത്യ ഒട്ടേറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ മാറ്റങ്ങളുടെയെല്ലാം കേന്ദ്രബിന്ദു പാവപ്പെട്ടവരുടെയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണ്. 'അന്ത്യോദയ'യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പതിറ്റാണ്ടുകളായി വികസനം എത്താത്തവരിലേക്ക് അതിന്റെ ഗുണഫലങ്ങള്‍ എത്തിക്കാനാണ് ഞങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്.
ജൻ ധൻ അക്കൗണ്ടുകള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നിവ മുതല്‍ സ്വച്ഛ് ഭാരത്, പിഎം ആവാസ് യോജന, ജല്‍ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ ഓരോ പദ്ധതിക്കും പിന്നില്‍ ലളിതമായ ഒരു ലക്ഷ്യമേയുള്ളൂ. അത് ജനങ്ങള്‍ക്ക് അന്തസ്സും അവസരങ്ങളും ഉറപ്പാക്കുക എന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.