കൂടെ താമസിച്ചിരുന്ന യുവാവ് കടന്നുകളഞ്ഞു: പട്ടിണി സഹിക്കാൻ പറ്റാതെ തെരുവിലായ വീട്ടമ്മക്ക് അഭയം നൽകി ഗാന്ധിഭവൻ,

കൊല്ലം: പൊള്ളലേറ്റ വീട്ടമ്മയെ വീട്ടുകാർ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍. കുണ്ടറ മുളവന കോട്ടപ്പുറം രണ്ട് റോഡ് പെട്രോള്‍ പമ്പിന് എതിർവശം വാടകയ്ക്ക് താമസിക്കുന്ന, രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ രമ്യ (32) യെ ആണ് ബന്ധുക്കളും വീട്ടുകാരും, ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

രമ്യയ്ക്കൊപ്പം താമസിച്ചിരുന്ന കല്ലട സ്വദേശിയായ യുവാവാണ് രണ്ടുമാസം മുമ്പ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. അവിടെ നിന്നും ഇയാള്‍ കടന്നുകളഞ്ഞതോടെ സംരക്ഷണത്തിന് ആരുമുണ്ടായില്ല. ഏറ്റെടുക്കാൻ ആരുമില്ലാതായതോടെ മെഡിക്കല്‍ കോളേജ് അധികൃതർ ആംബുലൻസില്‍ കയറ്റി മുളവന യിലെ വാടക വീട്ടിലേക്ക് തിരികെ അയച്ചു.

 ഇതോടെ യുവാവ് വീണ്ടും തിരിച്ചെത്തി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പിന്നെയും രമ്യയെ ഉപേക്ഷിച്ചു പോയി. കടുത്ത പട്ടിണിയില്‍ വിശപ്പ് സഹിക്കാനാകാതെ ഇവർ മുൻ ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് കഴിഞ്ഞദിവസം അവരെത്തി രമ്യയെ നെടുമണ്‍കാവിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.

 രാത്രിയോടെ തിരികെ എത്തിച്ച്‌ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞതയാണ് വിവരം. അയല്‍വാസി കൂടിയായ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജു ലോറൻസ് പഞ്ചായത്തില്‍ വിവരമറിയിച്ചതോടെ കല്ലട പഞ്ചായത്ത് പ്രസിഡന്‍റ് സൈമണിന്‍റെ നേതൃത്വത്തില്‍ തുടർ നടപടികള്‍ സ്വീകരിച്ചു. പോലീസ് സാന്നിധ്യത്തില്‍ ഇവരെ ഗാന്ധിഭവനിലേക്ക് മാറ്റി. പെട്രോള്‍ പമ്പ് ജീവനക്കാരിയായിരുന്ന രമ്യയ്ക്ക് പിന്നീട് ഓണ്‍ലൈൻ തുണി കച്ചവടമായിരുന്നു. നിരവധി വിവാഹം കഴിച്ചിട്ടുണ്ട്. പൊള്ളലേറ്റതിന്റെ യഥാർത്ഥ കാരണവും യുവതി വെളിപ്പെടുത്തിയിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !