മാപ്പില്ലാകുറ്റം: വിവിധ കേസുകളില്‍ പ്രതികളായ അഞ്ച് കുറ്റവാളികളെ കുവൈത്തില്‍ തൂക്കിലേറ്റി,

മാപ്പില്ലാകുറ്റം: വിവിധ കേസുകളില്‍ പ്രതികളായ അഞ്ച് കുറ്റവാളികളെ കുവൈത്തില്‍ തൂക്കിലേറ്റി,

കുവൈത്ത് സിറ്റി: അഞ്ച് കുറ്റവാളികള്‍ക്ക് കുവൈത്തിലെ സെൻട്രല്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ശനിയാഴ്ച വൈകിട്ടാണ് മൂന്ന് കുവൈത്ത് പൗരന്മാർ, ഒരു ബെദൂണ്‍, ഒരു ഈജിപ്ഷ്യൻ പൗരൻ എന്നിവർക്കെതിരെ അന്തിമ കോടതി വിധിപ്രകാരം തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ശ്രമം, ലൈംഗികാതിക്രമം, അനധികൃത തടങ്കല്‍, മയക്കുമരുന്ന് കൈവശം വയ്ക്കല്‍, അനധികൃതമായി ആയുധ കൈവശം വയ്ക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
അപ്പീല്‍ കോടതിയും കസേഷൻ കോടതിയും ശിക്ഷ ശരിവെച്ചതിന് പിന്നാലെ അമീറിന്റെ അംഗീകാരവും ലഭിച്ചതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. പ്രതികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ നിയമപരമായ അവകാശങ്ങളും പ്രതിരോധത്തിനുള്ള അവസരങ്ങളും നല്‍കിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !