അമ്മയോടൊപ്പം സഞ്ചരിക്കവെ ഓട്ടോയുടെ പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു; തെറിച്ചുവീണ നാലു വയസുകാരന് ദാരുണാന്ത്യം,,

ബംഗളൂരു: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. ഗുഡ്‌സ് ഓട്ടോയുടെ പിന്നിലിടിച്ച സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണാണ് അപകടം സംഭവിച്ചത്.

മലപ്പുറം കോട്ടക്കയ്ല്‍ പറപ്പൂര്‍ കിഴക്കേകുണ്ട് ചാലില്‍ വീട്ടില്‍ എംസി ആദിലിന്റെ മകന്‍ ഈസ ആദില്‍ ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരിക്കുകളോടെ വര്‍ത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബുധനാഴ്ച രാവിലെ സര്‍ജാപുരയിലായിരുന്നു അപകടം. ഈസ ആദിലിനെ നഴ്‌സറിയില്‍നിന്നു തിരികെ വീട്ടിലേക്കു കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്.

അത്തിബലെ ഓക്‌സ്ഫഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. കബറടക്കം പറപ്പൂര്‍ സിദ്ദിഖ് ജുമാമസ്ജിദില്‍. ആദില്‍ ഐടി കമ്പനി ജീവനക്കാരനാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !