ജർമ്മനിയിലേ വിവിധ ആശുപത്രികളില്‍ 100 നഴ്സ് ഒഴിവുകള്‍

ജർമ്മനിയിലേ വിവിധ ആശുപത്രികളില്‍ 100  നഴ്സ് ഒഴിവുകള്‍, 450 പേരുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യ പരീക്ഷ പൂര്‍ത്തിയായി

ജർമ്മനിയിലെ വിവിധ ആശുപത്രികളിലേക്കുള്ള  100 നഴ്സിംങ്  ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഇന്‍ ഹെല്‍ത്ത്, ജര്‍മ്മനി റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഭാഷാപ്രാവീണ്യ പരീക്ഷ പൂര്‍ത്തിയായി. ജൂണ്‍ 12, 15 തീയ്യതികളില്‍ എറണാകുളത്തും ജൂണ്‍ 20 ന് തിരുവനന്തപുരം നോര്‍ക്ക സെന്ററിലുമായി നടത്തിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയില്‍ 450 ഓളം ഉദ്യോഗാര്‍ത്ഥികള്‍ സംബന്ധിച്ചു.

പരീക്ഷയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഹെൽത്ത്‌കെയർ പ്രൊഫഷണൽസ് സംഘടിപ്പിക്കുന്ന അഭിമുഖങ്ങളിലും തുടര്‍ന്ന് ജര്‍മ്മനിയിലെ എംപ്ലോയര്‍ അഭിമുഖങ്ങളിലും പങ്കെടുക്കാനാകും. 

അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞടുക്കപ്പെടുന്നവർക്ക് എ 1 മുതൽ ബി 2 ലെവൽ വരെ സൗജന്യ ജര്‍മ്മന്‍ ഭാഷാപരിശീലനം ലഭിക്കുന്നതാണ്. ബി 1 ലെവൽ മുതല്‍  താമസം, ഭക്ഷണം എന്നിവ  സൗജന്യമായിരിക്കും. കൂടാതെ A2 ലെവൽ പാസ്സാകുന്നവർക്ക് 100 യൂറോയും, B1 ലെവൽ പാസ്സ് ആകുന്നവർക്ക് 150 യൂറോയും ബി 2 ലെവൽ പാസ്സാകുന്നവർക്ക് 200 യൂറോയും ആദ്യത്തെ ചാൻസിൽ പാസ്സ് ആകുന്നവർക്കു 100 യൂറോ അധികമായും സ്കോളർഷിപ്പിനും അര്‍ഹതയുണ്ടാകും. 

ബി 2 ലെവൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജർമനിയിലെ ആശുപത്രികളിൽ  നേഴ്സ്  ആയി നിയമനം ലഭിക്കും. തുടക്ക ശമ്പളം കുറഞ്ഞത് 2400  യൂറോ ആണ്. വിസ പ്രോസസ്സിംഗ്, വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്. 

#GermanyNursingJobs #NurseRecruitment #HealthcareAbroad #DefaNorka #NORKARoots

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !