സമ്മർ ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച, ആസിഫ് അലി എത്തും

സമ്മർ ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച രാവിലെ  9:00 മുതൽ രാത്രി  9:00 വരെ Meath കൗണ്ടിയിൽ GORMANSTON പാർക്കിൽ നടക്കും. അയർലണ്ട് പൂരത്തിന്റെ മുഖ്യാതിഥിയായി  മലയാള സിനിമയിലെ പ്രമുഖ നടനും ഈ വർഷത്തെ മികച്ച സിനിമാ നടനുള്ള അവാർഡ് കരസ്ഥമാക്കിയ ആസിഫ് അലിയും ഉണ്ടാകും. 

അയർലണ്ട് പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന ഓൾ യൂറോപ്പ് CINEMATIC DANCE COMPETITION ൽ യൂറോപ്പിലെ തന്നെ പ്രമുഖരായ 16 ടീമുകൾ മാറ്റുരയ്ക്കുന്നു. GLAM യൂറോപ്പ് ഫാഷൻ ഷോയിൽ യൂറോപ്പിലെ പ്രമുഖ മോഡലുകൾ മത്സരിക്കുന്ന അയർലണ്ട് പൂരത്തിന്റെ സമാപനത്തിന് മലയാള സിനിമയിലെ പിന്നണി ഗായകനായ അഫ്സൽ നയിക്കുന്ന സംഗീതവിരുന്നും, DJ യും കൊതി നുകരുന്ന ഫുഡ് സ്റ്റാളുകളും. ഷോപ്പിംഗ് സ്റ്റാളുകളും. കുട്ടികൾക്ക് കളിക്കാവുന്ന റൈഡുകളും ഒരുക്കിയിരിക്കുന്നു. എന്നുമാത്രമല്ല ഡാൻസ് കോമ്പറ്റീഷൻ വിധികർത്താക്കളായി സിനിമ ഡയറക്ടർ ആയ  ജിസ് ജോയും സിനിമാ  നടിയും നർത്തകിയുമായ പാർവതിയും, ഗ്രേസും  ഫാഷൻ ഷോയുടെ വിധികർത്താക്കളായി മിലൻ ഷെളിയും ടീമും എത്തുന്നു.

അയർലണ്ട് പൂരത്തിന് പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേകിച്ച് ടിക്കറ്റ് ചാർജുകൾ ഇല്ലെങ്കിലും മുൻ‌കൂർ ബുക്ക് ചെയ്യാവുന്ന പാർക്കിംഗ്  15 യൂറോ നിരക്കിലും അന്നേദിവസ  ബുക്കിങ് 20 യൂറോ നിരക്കിലും ചാർജ് നൽകേണ്ടി വരും. 4000ത്തിലധികം കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുന്നു.  ഈ സമ്മർ ആഘോഷിക്കാൻ എല്ലാവരെയും ഡബ്ലിന് അടുത്തുള്ള GORMANSTON CO.MEATH, പാർക്കിലേക്ക് ക്ഷണിക്കുന്നു  ദ്രോഗഡ മലയാളി അസോസിയേഷൻ (DMA) ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ദ്രോഗഡ മലയാളി അസോസിയേഷൻ (DMA)  www.dmadrogheda.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !