വിജയിച്ചാൽ മീനച്ചിലാറ്റിലൂടെ കപ്പലോടിക്കുമെന്ന് ഗീർവാണം വിട്ട പാലാ എംഎൽഎ കിട്ടിയ മന്ത്രിസ്ഥാനം നിരസിച്ച് വീണ്ടും പാലക്കാരെ വഞ്ചിച്ചു..!

പാലാ ;2019 ലെ ഉപതെരഞ്ഞെടുപ്പിലും 2021 ലെ പൊതുതെരഞ്ഞെടുപ്പിലും 2026 ലും പാല നിയോജകമണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ.

2019 ൽ എൽഡിഎഫ് മുന്നണിയിലായിരുന്നുവെങ്കിൽ, 2021ലും 2026 ലും യുഡിഎഫ് മുന്നണിയിലൂടെയാണ് മത്സരിച്ചത്, ഇത്തവണ മന്ത്രി സ്ഥാനത്തേക്ക് യുഡിഎഫ് നേതൃത്വം പരിഗണിച്ചിരുന്നെങ്കിലും രണ്ടര വർഷക്കാലം മന്ത്രിയായി ഇരിക്കാൻ തലപര്യമില്ലന്ന് അറിയിച്ച് പിന്മാറുകയാണ് ചെയ്തത്.

നിലവിൽ കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് മാണി സി കാപ്പൻ. മന്ത്രി സ്ഥാനം നഷ്ടപ്പെടുത്തിയ എംഎൽഎ പാലാ നഗരസഭ ഭരണ സമിതിക്കും നിയോജക മണ്ഡലത്തിലെ നൂറുകണക്കിന് ജനങ്ങൾക്കും നൽകിയ വാഗ്ദാനങ്ങൾ എങ്ങിനെ അടിയന്തിരമായി നടപ്പിലാക്കും എന്നത് ചോദ്യ ചിഹ്നമാണ്.'ലെജിസ്ലേറ്റീവ് അസംബ്ലി കോൺസ്റ്റിറ്റ്യൻസി അസറ്റ് ഡെവലപ്മെന്റ് ഫണ്ട്' പന്ത്രണ്ടു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മൂക്കിപ്പൊടി വാങ്ങാൻ കൂടി തികയില്ലന്ന് മാത്രമല്ല പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന നിരവധി വികസന പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുമുണ്ട്..

മുതിർന്ന നേതാവ് എ ആന്റണി പറഞ്ഞത് ശരിയാണെങ്കിൽ കടം കയറി മുടിഞ്ഞ സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾക്ക് കാലതാമസം പിടിക്കും ...ആരും തിരക്ക് കൂട്ടരുത്..മൂന്ന് തവണ രണ്ട് തവണ യുഡിഎഫ് തണലിൽ ജയിച്ചു കയറിയിട്ടും മന്ത്രി സ്ഥാനത്തേക്ക് പൂർണ്ണമായി പരിഗണിക്കാത്തത് നിലവിൽ എംഎൽഎ നേരിടുന്ന നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള കേസുകളും, ആദായനികുതി നിയമപ്രകാരമുള്ള കേസുകളും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയുടെ കയ്യിൽ നിന്നും രണ്ട് കോടി രൂപ കടം വാങ്ങി 25 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും 2013-ൽ പണയ വസ്തുവും ചെക്കും നൽകി പറ്റിച്ചെന്നും ആരോപണം നിലനിൽക്കുന്നതിനാൽ ആണെന്നും ഇത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും യുഡിഎഫ് ഭയപ്പെടുന്നു.

അടിസ്ഥാന സൗകര്യ വികസനകൾപോലും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തൊലിപ്പുറത്തെ ചികിത്സ എന്ന മട്ടിൽ പൂർത്തിയാക്കിയ എംഎൽഎ മീനച്ചിലാറ്റിലൂടെ കപ്പലോടിക്കും എന്ന് അണികൾതന്നെ ചോദിക്കുന്നു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !