‘മെലഡി’ ആസ്വദിച്ച് മെലോണി,കൈകൾ കൂപ്പി ചെറു പുഞ്ചിരിയോടെ മോദി

റോം: ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ‘മെലഡി’ മിഠായിയുടെ പാക്കറ്റ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘സമ്മാനത്തിന് നന്ദി’ എന്ന കുറിപ്പോടെ മോദി സമ്മാനിച്ച മെലഡി പാക്കറ്റുമായി ഇരുനേതാക്കളും ചിരിയോടെ നിൽക്കുന്നതിന്റെ വീഡിയോ ജോർജിയ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.‘പ്രധാനമന്ത്രി മോദി നമുക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. വളരെ വളരെ നല്ല മിഠായി’, എന്ന് ജോർജിയ പറയുന്നതും അതിന് പിന്നാലെ ‘മെലഡി’ എന്ന് മോദി പറയുന്നതുമാണ് വീഡിയോയിലുള്ളത്. 

തുടർന്ന് ഇരു നേതാക്കളും ചിരിക്കുന്നതും കാണാം. മോദിയും ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദത്തെ സൂചിപ്പിക്കാനായി ‘മെലഡി’ എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

മോദിയുടെ അഞ്ച് വിദേശരാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിലെ അവസാനത്തെ രാജ്യമാണ് ഇറ്റലി. റോമിലെത്തിയ മോദിയ്‌ക്കൊപ്പമുള്ള വിവിധ ചിത്രങ്ങൾ ജോർജിയ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !