തിരുവനന്തപുരം: തിങ്കളാഴ്ച (മേയ് 18) നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും പങ്കെടുത്തേക്കും.
ചീഫ് സെക്രട്ടറി എ. ജയതിലക്, വിജയിനെ ചടങ്ങിലേക്ക് ക്ഷണിച്ചു.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയായി വി.ഡി. സതീശനും മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. 102 സീറ്റുകളുമായി മിന്നുന്ന വിജയമാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത്. കോൺഗ്രസ് 63 സീറ്റിലാണ് വിജയംനേടിയത്.
എന്നാൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ കാരണം ആരാകും കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് എന്ന പ്രഖ്യാപനം വന്നത് ഫലപ്രഖ്യാപനം കഴിഞ്ഞ് പതിനൊന്നാം ദിവസമായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.